പ്രവാസികളുടെ ചികിൽസക്കായി ആപ്പ്; ശ്രദ്ധനേടി 'ഷോപ്പ്ഡോക്'

ഗൾഫിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും, നാട്ടിലുള്ള കുടുംബത്തിന് ചികിൽസ ഉറപ്പാക്കാനും ഈ ആപ്പ് വഴി സാധിക്കും

Update: 2021-10-21 18:38 GMT
Advertising

ഗൾഫിലെ പ്രവാസികൾക്ക് മൊബൈൽ ഫോൺ വഴി കേരളത്തിലെ ഡോക്ടറെ കാണാനും, നാട്ടിലുള്ള കുടുംബത്തിന് ചികിൽസ ഉറപ്പാക്കാനും സൗകര്യമൊരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കുകയാണ് കേരളത്തിലെ ഒരു സ്റ്റാർട്ട് അപ്പ്. ദുബൈ ജൈറ്റക്സ് സാങ്കേതിക മേളയിൽ അവതരിപ്പിച്ച 'ഷോപ്പ്ഡോക്' ആപ്ലിക്കേഷന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആപ്ലിക്കേഷന്‍റെ പ്രവർത്തനം വിപുലമാക്കാൻ തയാറായി നിക്ഷേപകരും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ ഏത് മെഡിക്കൽ ഡോക്ടർക്കും ഷോപ്പ്ഡോക് എന്ന ആപ്ലിക്കേഷനിൽ വെർച്വൽ ക്ലിനിക്കുകൾ തുടങ്ങാം. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ വൻകിട ആശുപത്രികൾക്ക് വരെ ഇതിൽ ക്ലിനിക്ക് ആരംഭിക്കാം. നിലവിൽ അത്തരം ഇരുനൂറോളം ക്ലിനിക്കുകൾ ഷോപ്പ് ഡോക്കിലുണ്ട്.

സ്ഥാപകനും സി ഇ ഒയുമായ ഷിഹാബ് മക്കാനിയിൽ സഹസ്ഥാപകനും സി ഒ ഒയുമായ റാസിഖ് അഷ്റഫ് എന്നിവരാണ് ആപ്പ് ജിറ്റെക്സിൽ അവതരിപ്പിച്ചത്. ഗൾഫിലെ പ്രവാസികൾക്ക് ചികിത്സ തേടാനും നാട്ടിലെ കുടുംബാംഗങ്ങൾക്ക് ചികിൽസ ഉറപ്പാക്കാനും ഇതിൽ സംവിധാനങ്ങളുണ്ട്.ജിറ്റൈക്സിൽ മികച്ച പ്രതികരണമാണ് ഷോപ്പ് ഡോക്കിന് ലഭിച്ചത്.ഗൾഫിലെ ആരോഗ്യകേന്ദ്രങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം കൂടുതൽ വിപുലമാക്കാനുള്ള തയാറെടുപ്പിലാണ് സംരംഭകർ.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News