നിർമിത ബുദ്ധിയും യുവതലമുറയും; രിസാല സ്റ്റഡി സർക്കിൾ പഠന ക്യാമ്പ് സംഘടിപ്പിച്ചു

ഇഗ്‌നിറ്റിങ് സ്പാർക് എന്ന പേരിലാണ് ക്യാമ്പ്

Update: 2025-09-29 13:32 GMT
Editor : Mufeeda | By : Web Desk

ദമ്മാം: നിർമ്മിത ബുദ്ധിയുടെ കടന്ന് വരവിൽ പുതുതലമുറയുടെ ബുദ്ധിയെ ഉപയോഗപ്പെടുത്തേണ്ട മേഖലകൾ അടയാളപ്പെടുത്തി രിസാല സ്റ്റഡി സർക്കിൾ ജുബൈൽ സോൺ പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഇഗ്‌നിറ്റിങ് സ്പാർക് എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സ്‌പൈസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് മുൻ ആർഎസ്‌സി ഗ്ലോബൽ സ്റ്റുഡന്റ്‌സ് സെക്രട്ടറി നൗഫൽ ചിറയിൽ ഉദ്ഘാടനം ചെയ്തു.

വ്യത്യസ്ത സെഷനുകളിലായി നടന്ന പരിപാടിയിൽ സൽമാൻ നിലമ്പൂർ, റെംജു റഹ്‌മാൻ, ജവാദ് പൂനൂർ, താജുദ്ധീൻ സഖാഫി തുടങ്ങിയവർ നേതൃത്വം നൽകി. കരിയർ ട്രെയ്‌നർ മുഹമ്മദ് അഫ്‌സൽ സഫ്‌വാനായിരുന്നു പ്രധാന സെഷന്റെ നേതൃത്വം. ഐസിഎഫ് ജുബൈൽ റീജിയണൽ സെക്രട്ടറി ജാഫർ കൊടിഞ്ഞി, മുൻ റീജിയണൽ സെക്രട്ടറി ജലീൽ കളരാന്തിരി തുടങ്ങിയവർ ആശംസയർപ്പിച്ചു.

Advertising
Advertising

 

വികസിക്കപ്പെടുന്ന ബുദ്ധി സ്‌ക്രീൻ അഡിഷനിലൂടെ നശിപ്പിക്കപ്പെടാനുള്ളതല്ലെന്നും ഒഴിവ് വേളകളെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും ക്യാമ്പിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഒരു തലമുറയുടെ ചിന്താ വികാസമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്നും പുതുതലമുറയുടെ ചിന്താവികാസം കാത്തിരിക്കുന്നവരാണ് വരും തലമുറയെന്നും ക്യാമ്പ് ചൂണ്ടിക്കാട്ടി.നിരവധി വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ ഫഹീം ചാവക്കാട് ആമുഖവും സ്വാലിഹ് മേലാറ്റൂർ നന്ദിയും പറഞ്ഞു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News