ആർട്ടിഫിഷ്യൽ ഇന്റലിജസൻസ് ഉച്ചകോടിക്ക് തുടക്കം; പതിനായിരം പ്രതിനിധികൾ പങ്കെടുക്കും

മൂന്ന് ദിവസങ്ങളിലായി റിയാദ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് ഉച്ചകോടി

Update: 2022-09-13 19:23 GMT
Advertising

ദമ്മാം: സൗദീ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ അധ്യക്ഷതയിൽ രണ്ടാമത് അന്താരാഷ്ട്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. തൊണ്ണൂറ് രാജ്യങ്ങളിൽ നിന്നുള്ള പതിനായിരം പ്രതിനിധികൾ സമ്മിറ്റിൽ പങ്കെടുക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവനന്മയ്ക്ക് എന്ന പ്രമേയമുയർത്തിയാണ് ഇത്തവണ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങളിലായി റിയാദ് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ കോൺഫറൻസ് സെന്ററിൽ വെച്ചാണ് ഉച്ചകോടി.

നൂറിലേറെ സെഷനുകളിലായി ഇരുന്നൂറിലേറെ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. പ്രാദേശിക ആഗോള സ്ഥാപനങ്ങളും വിദഗ്ദരും ഉച്ചകോടിയുടെ ഭാഗമാകും. ആർട്ടിഫിഷ്യൽ മേഖലയിൽ വൻനിക്ഷേപത്തിനും ഉച്ചകോടി വഴി സാധ്യതയൊരുങ്ങും. സമ്മിറ്റിനിടെ സൗദിയിലെയും വിദേശരാജ്യങ്ങളിലെയും സർക്കാർ സ്വകാര്യ മേഖലകൾ തമ്മിലുള്ള കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവെക്കും.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News