സൗദിയിലെ സർവകലാശാലകളിൽ പ്രവേശനത്തിന് ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം

രാജ്യത്തെ ഉന്നത പഠനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർവകലാശാലകളിലെ പ്രവേശന നടപടിക്രമങ്ങൾക്കാണ് പുതുതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം കൂടി ഉപയോഗപ്പെടുത്തി തുടങ്ങിയത്.

Update: 2022-07-31 18:09 GMT

റിയാദ്: സൗദിയിൽ സർവകലാശാലകളിലെ പ്രവേശന നടപടികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം ഉപയോഗപ്പെടുത്തി തുടങ്ങി. സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനും പണമിടപാടുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനുമാണ് ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്.

രാജ്യത്തെ ഉന്നത പഠനങ്ങളുടെ മികവ് വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സർവകലാശാലകളിലെ പ്രവേശന നടപടിക്രമങ്ങൾക്കാണ് പുതുതായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സേവനം കൂടി ഉപയോഗപ്പെടുത്തി തുടങ്ങിയത്. ആഭ്യന്തര മന്ത്രാലയമാണ് യൂണിവേഴ്സിറ്റി അഡ്മിഷൻ പോർട്ടലുകളെ തമ്മിൽ ബന്ധിപ്പിച്ച് സേവനം ലഭ്യമാക്കിയത്. മന്ത്രാലയത്തിന് കീഴിലുള്ള വിദ്യാർഥികളുടെ ഡാറ്റകൾ അടങ്ങിയ നൂർ, യഖീൻ സർവീസുകൾ തമ്മിൽ സംയോജിപ്പിച്ചാണ് പരിശോധന നടത്തുക. സർട്ടിഫിക്കറ്റുകളുടെയും പൂർ്ത്തിയാക്കിയ കോഴ്സുകളുടെയും വിവരങ്ങളുടെ ആധികാരകത ഉറപ്പ് വരുത്തുന്നതിനും പണമിടപാടുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനും ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ സഹായിക്കും. രാജ്യത്തെ വിവധ സർവകലാശാലകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ സൗദി പ്രസ് ഏജൻസിയാണ് വിവരങ്ങൾ പുറത്തുവിട്ടത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News