സൗദിയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
കന്യാകുമാരി മാടത്തട്ടുവിള സ്വദേശി ആയ ബർണാഡ് സാബിൻ ഹൃദയാഘാതം മൂലമാണ് മരിച്ചത്
Update: 2025-10-05 14:35 GMT
ദമ്മാം: കഴിഞ്ഞ ദിവസം സൗദിയിലെ അൽ ഹസ്സയിൽ മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. നവോദയ സാംസ്‌കാരികവേദി പ്രവർത്തകൻ ബർണാഡ് സാബി(30)ന്റെ മൃതദേഹമാണ് നവോദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചത്. കന്യാകുമാരി ജില്ലയിലെ മാടത്തട്ടുവിള സ്വദേശി ആയ ബർണാഡ് സാബിൻ ഹൃദയാഘാതം മൂലമാണ് മരിച്ചത്. നവോദയ അൽ ഹസ്സ റീജിയൺ സാമൂഹ്യക്ഷേമ ജോയിൻറ് കൺവീനർ സുനിൽ തലശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ അയക്കുന്നതിനു ആവശ്യമായ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ സ്വദേശത്തേക്ക് മൃതദേഹം എത്തിക്കുന്നതിനായി തമിഴ്‌നാട് ക്ഷീരവികസന മന്ത്രി മനോതങ്കരാജുമായി ബന്ധപ്പെടുകയും ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. തിരുവനന്തപുരം എയർപോർട്ടിൽ നിന്നും മൃതദേഹം വീട്ടിൽ എത്തിച്ചുസംസ്‌കരിച്ചു.