മലയാളി ബിസിനസ് സംരംഭകർക്കായി ജിദ്ദയിൽ ബ്രീസ് ബിഗ് കോൺക്ലേവ്

വിവിധ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കനുസരിച്ച് ബിസിനസ് രൂപപ്പെടുത്താൻ സംരംഭകരെ സഹായിക്കുന്നതാണ് ബ്രീസ് ബിഗ് കോൺക്ലേവ്

Update: 2024-02-09 19:12 GMT

ജിദ്ദ: ജിദ്ദയിൽ മലയാളി ബിസിനസ് സംരംഭകർക്കായി സംഘടിപ്പിക്കുന്ന ബ്രീസ് ബിഗ് കോൺക്ലേവിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സിജി ജിദ്ദ ചാപ്റ്ററിന് കീഴിലെ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകിട്ട് എട്ടുമണിക്ക് ജിദ്ദയിലെ റമാദാ ഹോട്ടലിലാണ് പരിപാടി.

വിവിധ മേഖലകളിൽ ഉയർന്നുവരുന്ന അവസരങ്ങൾക്കനുസരിച്ച് ബിസിനസ് രൂപപ്പെടുത്താൻ സംരംഭകരെ സഹായിക്കുന്നതാണ് ബ്രീസ് ബിഗ് കോൺക്ലേവ്. പ്രമുഖ അനലിസ്റ്റുകളെ ഉൾപ്പെടുത്തി സൗദി ബജറ്റിനെ മലയാളത്തിൽ വിശകലനം ചെയ്യുന്ന പ്രത്യേക പരിപാടിയാണിത്. 

സൗദി ബജറ്റ് അവലോകനം, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ലോജിസ്റ്റിക്‌സ് ഇൻഡസ്ട്രി, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി, ഗ്ലോബൽ ബ്രിഡ്ജ്: കണക്ടിങ് സൗദി ബിസിനസ് ടു ഇന്റർനാഷണൽ മാർക്കറ്റ്‌സ് തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ അനലിസ്റ്റുകൾ സംസാരിക്കും. തുടർന്ന് സദസിൻ്റെ ചോദ്യങ്ങൾക്കും സംശയ ദൂരീകരണത്തിനും അവസരമുണ്ടാകും. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.

Advertising
Advertising

അതിവേഗം പുരോഗമിക്കുന്ന സൗദിയിൽ മലയാളി വ്യവസായ സംരംഭകർക്ക് അവരുടെ ബിസിനസ് പുതിയ രീതികളുമായി പൊരുത്തപ്പെടുത്താനും നവീകരിക്കാനും ആവശ്യമായ അറിവുകൾ ബ്രീസ് ബിഗ് കോണ്‍ക്ലേവിലൂടെ ലഭിക്കും. സംരംഭകർ, ചെറുകിട കച്ചവടക്കാർ, സംരംഭങ്ങൾ തുടങ്ങാൻ തയാറെടുക്കുന്നവർ എന്നിവർക്ക് സഹായകരമാകുന്നതായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ പറഞ്ഞു.

Full View

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News