സിബിഎസ്ഇ സൗദി ചാപ്റ്റർ കായിക മേള, ദമ്മാം അൽ മുന സ്കൂളിലെ ഫാത്തിമ ഹനാൻ വ്യക്തിഗത ചാമ്പ്യൻ

Update: 2025-06-28 16:08 GMT
Editor : razinabdulazeez | By : Web Desk

ദമ്മാം: സിബിഎസ്ഇ സൗദി ചാപ്റ്റർ കായിക മത്സരങ്ങൾക്ക് ജിദ്ദയിൽ സമാപനം. ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരങ്ങൾക് വിവിധ സ്കൂളുകളിൽ നിന്നുള്ള കായിക അധ്യാപകർ നേതൃത്വം നൽകി. ക്ലസ്റ്റർ കായിക മത്സരങ്ങളിൽ മികച്ച പ്രകടനവുമായി ദമ്മാം അൽ മുന സ്കൂൾ. അണ്ടർ 14 കാറ്റഗറിയിൽ ഇരട്ട സ്വർണവുമായി അൽ മുന സ്കൂളിലെ ഫാത്തിമ ഹനാൻ വ്യക്തിഗത ചാമ്പ്യൻ പട്ടം നേടി.

അണ്ടർ 14 വിഭാഗത്തിൽ ലോങ്ങ് ജംപ് , 200 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ സ്വർണവും റിലേ മത്സരത്തിൽ വെങ്കലവും നേടിയാണ് വ്യക്തിഗത ചാംപ്യൻഷിപിന് അർഹയായത്. 100 മീറ്റർ ഓട്ടത്തിൽ അൽ മുന സ്കൂളിലെ ഇസ്ര ഫാത്തിമ സ്വർണം നേടി. അണ്ടർ 19 വിഭാഗത്തിൽ ഷോട്പുട് മത്സരത്തിൽ അലാ ഫരീഹ, 200 മീറ്റർ മത്സരത്തിൽ ബദർ മുഹമ്മദ് അലി, അണ്ടർ 17 വിഭാഗം ഷോട്പുട്ടിൽ റുആ റഊഫ്, അണ്ടർ 14 വിഭാഗം ഷോട്പുട്ടിൽ മുഹമ്മദ് സാകി എന്നിവർ വെള്ളി മെഡൽ കരസ്ഥമാക്കിയപ്പോൾ 100 മീറ്ററിൽ ബദർ മുഹമ്മദ് അലിയും ഷോട്പുട്ടിൽ ഹംന ഫാത്തിമയും വെങ്കലം സ്വന്തമാക്കി. അണ്ടർ 17 വിഭാഗം റിലേ മത്സരത്തിൽ മാസ്റ്റർ നദീം, റഫാൻ അബ്ദുല്ല, ഉമൈർ, മുഹമ്മദ് ഫൗസാൻ, ഹസ്സൻ ഷെയ്ഖ് എന്നിവരും, അണ്ടർ 14 വിഭാഗം റിലേ മത്സരത്തിൽ ഫാത്തിമ ഹനാൻ, ഫിൽസാ ഫാത്തിമ, ഇസ്ര ഫാത്തിമ, ഫാത്തിമ നൗറീൻ, ഹംന ഫാത്തിമ, എന്നീ താരങ്ങൾ വെങ്കലവും സ്വന്തമാക്കി. ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികൾ സെപ്റ്റംബറിൽ നാട്ടിൽ നടക്കുന്ന സിബിഎസ്ഇ നാഷണൽ മീറ്റിൽ പങ്കെടുക്കാൻ അർഹത നേടി.

Advertising
Advertising

കായിക താരങ്ങൾക് ജനറൽ മാനേജർ കാദർ മാസ്റ്റർ, കാസ്സിം ഷാജഹാൻ, അഡ്മിൻ മാനേജർ സിറാജ്, പരീക്ഷാ കൺട്രോളർ മുഹമ്മദ് നിഷാദ്, ഹെഡ് മാസ്റ്റർ ഇൻ ചാർജ് മുഹമ്മദ് ശിഹാബുദ്ധീൻ, മുഹമ്മദ് അലി, ഉണ്ണീൻ കുട്ടി, ഫായിദ നസ്രുദീൻ എന്നിവർ ദമ്മാം വിമാനത്താവളത്തില്‍ സ്വീകരണം നൽകി. കായിക അധ്യാപകരായ ശിഹാബുദ്ധീൻ, റുബീന ഷെയ്ഖ്, സഫീർ അലി എന്നിവരെയും സൗദി ദേശീയ തല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികളെയും സ്കൂൾ മാനേജിങ് ഡയറക്ടർ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നൗഫൽ, ജനറൽ മാനേജർ കാദർ മാസ്റ്റർ എന്നിവർ അഭിനന്ദിച്ചു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News