സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ ഇഖാമയിലേക്ക മാറ്റാം
മാതാപിതാക്കൾ താമസ വിസയിലുള്ളവരായിരിക്കണം
Update: 2025-10-13 15:34 GMT
ദമ്മാം: സൗദിയിൽ സന്ദർശക വിസയിലുള്ള കുട്ടികളെ താമസ വിസയിലേക്ക് മാറ്റാൻ സാധിക്കുമെന്നാവർത്തിച്ച് സൗദി പാസ്‌പോർട്ട് വിഭാഗം(ജവാസാത്ത് വിഭാഗം ). മാതാവും പിതാവും താമസ വിസയിലാണെങ്കിൽ മാത്രമാണ് സേവനം ഉപയോഗപ്പെടുത്താൻ സാധിക്കുക. കുട്ടികൾ 18 വയസ്സ് തികയാത്തവരുമായിരിക്കണം. സൗദി പാസ്‌പോർട്ട് വിഭാഗത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രവാസിയുടെ അന്വേഷണത്തിനാണ് പാസ്‌പോർട്ട് ജനറൽ ഡയറക്‌ട്രേറ്റ് വ്യക്തത നൽകിയത്.
സന്ദർശക വിസയിലുള്ള കുട്ടികളെ ഇഖാമയിലേക്ക് മാറ്റാനായി ജവാസാത്ത് ഡയറക്‌ട്രേറ്റിന്റെ നിർദേശങ്ങൾക്കനുസൃതമായി അപേക്ഷ സമർപ്പിക്കണമെന്നും അവർ വിശദീകരിച്ചു. എന്നാൽ മാതാപിതാക്കളിൽ ഒരാൾ മാത്രമാണ് താമസ വിസയിലുള്ളതെങ്കിൽ സേവനം പ്രയോജനപ്പെടുത്താന് സാധിക്കില്ല.