സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപ്പാർട്ട്മെന്റ് സ്റ്റോര്‍ റിയാദിൽ; ഓപ്പണിംഗ് പ്രമാണിച്ച് വിലക്കിഴിവ് മേളയും

ഓഫര്‍ ജനുവരി ഇരുപത്തിമൂന്ന് വരെ നീണ്ട് നില്‍ക്കും.

Update: 2023-01-07 17:17 GMT
Editor : banuisahak | By : Web Desk

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ സിറ്റി ഫ്‌ളവറിന്റെ പുതിയ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ റിയാദിലെ ദവാദ്മിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉല്‍ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് വമ്പിച്ച വിലക്കിഴിവ് മേളയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിയാദ് ദമാവദ്മിയില്‍ കിംഗ് അബ്ദുല്‍ അസീസ് റോഡില്‍ ഫൈസലിയ്യ സ്ട്രീറ്റിലാണ് പുതിയ സിറ്റിഫ്‌ളവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കമ്പനി ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം ഗുര്‍മീല്‍ ഉല്‍ഘാടനം ചെയ്തു. പൗര പ്രമുഖരായ അബ്ദുള്ള ഫൈസല്‍ ഹമാദി, ഫഹദ് ഹമാദി, സിറ്റി ഫ്‌ളവര്‍ സീനിയര്‍ ഡയറക്ടര്‍ ഇ.കെ റഹീം, ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ഫാഷന്‍സ്, ഫൂട്ട് വേര്‍, വിന്റര്‍ ഡ്രസ്സുകള്‍, സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍, ഓഫീസ് സ്‌റ്റേഷനറി, ടോയ്‌സ്, ട്രാവല്‍ ബാഗ്, വീട്ടുപകരണങ്ങള്‍ തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചു. ഉല്‍ഘാടനത്തോടനുബന്ധിച്ച് വമ്പിച്ച വിലക്കിഴിവ് മേളയും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫര്‍ ജനുവരി ഇരുപത്തിമൂന്ന് വരെ നീണ്ട് നില്‍ക്കും.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News