സൗദിയില്‍ കാലാവസ്ഥാ മാറ്റം തുടരുന്നു; തെക്ക് വടക്ക് പ്രദേശങ്ങളില്‍ ശക്തമായ മഴ

കടുത്ത ചൂടും പൊടിക്കാറ്റും മഴയും ഹ്യുമിഡിറ്റിയും ഇടകലര്‍ന്ന കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്

Update: 2022-08-05 16:50 GMT
Advertising

സൗദിയില്‍ കാലാവസ്ഥ മാറ്റം തുടരുന്നു. കടുത്ത ചൂടും പൊടിക്കാറ്റും മഴയും ഹ്യുമിഡിറ്റിയും ഇടകലര്‍ന്ന കാലാവസ്ഥയാണ് രാജ്യത്ത് അനുഭവപ്പെട്ടു വരുന്നത്. തെക്ക് വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ലഭിച്ചപ്പോള്‍, കിഴക്കന്‍, മധ്യ പ്രവിശ്യകളില്‍ കടുത്ത ചൂടും ഹ്യുമിഡിറ്റിയും തുടരുകയാണ്.

മുന്‍ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി രാജ്യത്ത് കാലാവസ്ഥയില്‍ പ്രകടമായ മാറ്റങ്ങള്‍ തുടരുകയാണ്. തെക്ക വടക്കന്‍ പ്രദേശങ്ങളില്‍ ശക്തമായ മഴ ഇന്നും അനുഭവപ്പെട്ടു. നജ്‌റാന്‍, അല്‍ബാഹ, അസീര്‍, ജസാന്‍, മക്കയുടെയും മദീനയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയും കാറ്റും അനുഭവപ്പെടുന്നത്. അതേ സമയം മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ ശക്തമായ ചൂടും ഈര്‍പ്പവും തുടരുകയാണ്.

റിയാദിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍, ഹാഇല്‍, തബൂക്ക്, അല്‍ജൗഫ്, കിഴക്കന്‍ പ്രവിശ്യയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് കടുത്ത ചൂടും ഈര്‍പ്പവും പൊടിക്കാറ്റും അനുഭവപ്പെട്ടു വരുന്നത്. കാലാവസ്ഥയില്‍ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങള്‍ സംബന്ധിച്ച് സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രതപാലിക്കുവാനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News