മേഘം പുതച്ച മലനിരകൾ‌; ശൈത്യകാല പ്രകൃതി കാഴ്ചകളൊരുക്കി അസീർ പ്രവിശ്യ

മേഖലയിൽ സന്ദർശക പ്രവാഹം

Update: 2025-12-27 11:14 GMT
Editor : Mufeeda | By : Web Desk

റിയാദ്: സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീറിൽ ശൈത്യകാലമൊരുക്കിയ പ്രകൃതി കാഴ്ചകളിലേക്ക് സന്ദർശക പ്രവാഹം. മലനിരകളിൽ രൂപം കൊള്ളുന്ന താഴ്ന്ന മേഘങ്ങൾ കാണാൻ നിരവധി പേരാണ് എത്തുന്ന്. ഉയർന്ന പ്രദേശങ്ങൾക്കും സമതലങ്ങൾക്കും ഇടയിലുള്ള താപനിലയിലെ വ്യത്യാസവും സന്ദർശകരെ ആകർഷിക്കുന്നു.

അബഹ, റിജാൽ അൽമ, തനോമ, അൽ നമാസ് എന്നിവിടങ്ങളിലെ പർവതനിരകളെയും താഴ്‌വരകളെയും സമതലങ്ങളെയും മൂടുന്ന താഴ്ന്ന മേഘങ്ങളുടെ ചിത്രങ്ങൾ പുറത്തുവന്നു. ഉയർന്ന മലനിരകൾ മുതൽ പച്ചപ്പുള്ള താഴ്വരകൾ, വിശാല സമതലങ്ങൾ, ഇടതൂർന്ന വനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന ഭൂപ്രകൃതിയെ പ്രദർശിപ്പിക്കുന്ന പ്രകൃതി ചിത്രങ്ങളാണിവ. കാലാവസ്ഥാ വൈവിധ്യം ആസ്വദിക്കാനും ആകർഷകമായ പ്രകൃതിദൃശ്യങ്ങൾ കാണാനും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി സന്ദർശകർ ഉയർന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുകയാണ്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News