തണുപ്പെത്തി, സൗദിയിലുടനീളം മഴ; വിവിധ ഇടങ്ങളിൽ റെഡ് അലർട്ട്

കഴിഞ്ഞ ദിവസം മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ സൗദിയിലുനീളം നടന്നിരുന്നു

Update: 2025-11-14 15:10 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി മഴയെത്തി. ജിദ്ദയിലും മക്കയിലും മദീനയുടെ ചില ഭാഗങ്ങളിലും മഴയെത്തിയിട്ടുണ്ട്. ത്വാഇഫിലും അസീർ, അൽബാഹ മേഖലയിലും മഴ മുന്നറിയിപ്പ് തുടരുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സൗദിയിലെ പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മക്കയിലെ ത്വാഇഫ് ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനകൾ സൗദിയിലുനീളം നടന്നിരുന്നു. മദീന, യാംബു, ബദർ തുടങ്ങിയ പ്രദേശങ്ങളിലും ഇന്ന് മഴയെത്തി.

മക്കയിലെ വിവിധ പ്രദേശങ്ങളായ അൽകാമിൽ, മദ്റക്, ജമൂം, മൈസാൻ പോലുള്ള സ്ഥലങ്ങളിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ദമ്മാം, ഖോബാർ ഉൾപ്പെടെയുള്ള കിഴക്കൻ പ്രവിശ്യകളിലും നേരിയ തോതിൽ മഴയെത്തി. അൽബാഹ, അൽജൗഫ് എന്നിവിടങ്ങളിലും മഴ മുന്നറിയിപ്പുണ്ടായി. കടുത്ത മഴയുടെ സാഹചര്യത്തിൽ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News