സൗദിയിലെ ദമ്മാമിൽ മലയാളിയെ കാണാനില്ലെന്ന് പരാതി

കൊല്ലം സ്വദേശി നെട്ടയം ചുരുവിള വീട്ടിൽ കോമളന് വാസുവിനെയാണ് ഈ മാസം പത്താം തിയ്യതി മുതൽ കാണാതായത്

Update: 2024-06-27 08:08 GMT

ദമ്മാം: കൊല്ലം സ്വദേശിയെ ദമ്മാം ഖത്തീഫില് നിന്നും ദിവസങ്ങളായി കാണാനില്ലെന്ന് സുഹൃത്തുക്കളും ബന്ധുക്കളും പരാതിപ്പെട്ടു. അൻപലംകുന്ന് നെട്ടയം ചുരുവിള വീട്ടില് കോമളന് വാസുവിനെയാണ് (56) ഈ മാസം പത്താം തിയ്യതി മുതൽ കാണാതായത്. ഖത്തീഫ് പോസ്റ്റ് ഓഫീസ് ഭാഗത്തായി താമസിക്കുന്ന വാസു പെയിന്റിംഗ് ജോലിയാണ് ചെയ്തിരുന്നത്. പതിനേഴ് വർഷമായി ഖത്തീഫില് ജോലി ചെയ്തു വരികയാണ്. ആശുപത്രികളിലും സുരക്ഷാ ഓഫീസുകളിലും അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവർ സാമൂഹ്യ പ്രവർത്തകരായ മന്‌സൂർ നൈന 0569852939, രാജു 0507212026 എന്നിവരെ അറിയിക്കാൻ അഭ്യർഥിച്ചു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News