നിർമാണം അന്തിമഘട്ടത്തിൽ; അൽ കോബാറിലെ അരാംകോ സ്റ്റേഡിയം സന്ദർശിച്ച് പ്രവിശ്യാ ഗവർണർ

നിര്‍മാണം പൂര്‍ത്തിയാക്കി നവംബറില്‍ സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിക്കും

Update: 2026-10-15 17:40 GMT

ദമ്മാം: നിര്‍മാണ പ്രവര്‍ത്തികള്‍ അന്തിമ ഘട്ടത്തിലെത്തിയ സൗദി അല്‍കോബാറിലെ അരാംകോ വേള്‍ഡ് കപ്പ് സ്റ്റേഡിയം പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നാഇഫ് രാജകമാരന്‍ സന്ദര്‍ശിച്ചു. ഈ മാസം അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി നവംബറില്‍ സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിക്കും. അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കും രണ്ടായിരത്തി മുപ്പത്തിനാലിലെ ലോക കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും.

അരാംകോ സി.ഇ.ഒ അമീന്‍ നാസറിന്‍റെ സാനിധ്യത്തിലായിരുന്നു സന്ദര്‍ശനം. പ്രവിശ്യയിലെ കായിക വിനോദ പദ്ധതികള്‍ക്കും, അടിസ്ഥാന സൗകര്യ വികസനത്തിനും മുതല്‍കൂട്ടാകുന്ന വമ്പന്‍ പദ്ധതികളിലൊന്നാണ് അരാംകോ സ്റ്റേഡിയത്തിലൂടെ യാഥാര്‍ഥ്യമായതെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഈ മാസാവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാകുന്ന സ്റ്റേഡിയം നവംബര്‍ അവസാന വാരം രാജ്യത്തിന് സമര്‍പ്പിക്കും.

സൗദി സൂപ്പര്‍ കപ്പ് മത്സരങ്ങള്‍ക്കാണ് സ്റ്റേഡിയം ആദ്യം വേദിയാകുക. തുടര്‍ന്ന് 2027ല്‍ നടക്കുന്ന ഏഷ്യ കപ്പ് മത്സരങ്ങള്‍ക്കും 2034 വേള്‍ഡ് കപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും. 47000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിനോടനുബന്ധിച്ച് 9000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് സൗകര്യവുമൊരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഉദ്യാനം, കള്‍ച്ചറല്‍ സെന്‍റര്‍, വിശ്രമ കേന്ദ്രം, റസ്റ്റോറന്‍റ്, കഫേ ഏരിയ എന്നിവയും സ്റ്റേഡിയത്തിന്‍റെ ഭാഗമാണ്.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News