മദീനയിൽ തീപിടിത്തം; കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
14 വയസ്സുള്ള കുട്ടി ഗുരുതരാവസ്ഥയിൽ
Update: 2026-10-15 07:38 GMT
ജിദ്ദ: സൗദി അറേബ്യയിലെ മദീനയിൽ തീപിടിത്തത്തിൽ സ്വദേശി കുടുംബത്തിലെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. സിയാദ് (11), ദീം (5), അബ്ദുൾ അസീസ് (2) എന്നീ കുട്ടികളാണ് മരിച്ചത്. 14 വയസ്സുള്ള സഹോദരി ദാനക്ക് ഗുരുതരമായി പരിക്കേറ്റു. മദീന അൽമത്താർ ഡിസ്ട്രിക്റ്റിലെ അപ്പാർട്ട്മെന്റിൽ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് അപകടം. കുട്ടികളുടെ മാതാപിതാക്കൾ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഖബറടക്കം മദീനയിലെ ബകീ കബർസ്ഥാനിൽ പൂർത്തിയാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടിത്തം ഉണ്ടായത്. അപ്പാർട്ട്മെന്റിനുള്ളിൽ നിന്ന് പുക ഉയരുന്നത് അയൽക്കാരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന്. സിവിൽ ഡിഫൻസിനെ അറിയിക്കുകയുമായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി.