ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂര്ണ്ണമെന്റ സംഘടിപ്പിക്കുന്നു

ജില്ലയെ പ്രതിനിധീകരിച്ച് പത്ത് ടീമുകൾ മേളയുടെ ഭാഗമാകും.

Update: 2024-03-04 19:05 GMT

ദമ്മാം: ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് ഈ മാസം ഏഴ് എട്ട് തിയ്യതികളില് സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂട്ടായ്മ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുക സമാഹരിക്കുന്നതി​ ഭാഗമായാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്.

ക്രിക്കറ്റിനെയും ജീവകാരുണ്യ പ്രവർത്തനങ്ങളെയും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന ദമ്മാം മലപ്പുറം പ്രീമിയർ ലീഗ് സീസൺ ഫൈവിന് ഈ മാസം തുടക്കമാകും.  7,8 തിയ്യതികളിലായി ദമ്മാം ഗൂഖ സ്റ്റേഡിയത്തിൽ വെച്ച് മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Advertising
Advertising

മലപ്പുറത്ത് നിന്നുള്ള ഇരുന്നൂറോളം പ്രവാസി താരങ്ങൾ മേളയുടെ ഭാഗമാകും. പത്ത് ടീമുകള് മാറ്റുരക്കും. ടൂര്ണ്ണമെന്റിന്റെ ട്രോഫി ലോഞ്ചിംഗും ജേഴ്സി പ്രകാശനവും നടന്നു. പ്രവിശ്യയിലെ കായിക, ബിസിനസ്, സാമൂഹ്യ, സാംസ്കാരിക, മാധ്യമ രംഗത്തുള്ളവർ സംബന്ധിച്ചു.

ടൂർണ്ണമെന്റ് വഴി ശേഖരിക്കുന്ന തുക നാട്ടിലെ സർക്കാര് ആശുപത്രിയിൽ ബെഡുകളൊരുക്കുന്നതിനും വീല്ചെയറുകള് സംവിധാനിക്കുന്നതിനും വിനിയോഗിക്കുമെന്ന് സംഘാടകര് പറഞ്ഞു. ഭാരവാഹികളായ സഹീർ മജ്ദാല്, നജ്മുസമാന് ഐക്കരപ്പടി, ജാഫർ ചേളാരി, യൂനുസ് വളാഞ്ചേരി, സാബിത് ചിറക്കല് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Full View

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News