ദമ്മാം പ്രവാസി വെല്‍ഫയര്‍ ഫ്യൂച്ചര്‍ എഡ്ജ് സീസണ്‍ 2 പ്രഖ്യാപിച്ചു

Update: 2024-02-16 15:14 GMT

ദമ്മാം: പ്രവാസി വെൽഫെയർ കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് കോൺക്ലേവ് പരിപാടിയായ ഫ്യൂച്ചർ എഡ്ജിന്റെ രണ്ടാം സീസൺ പ്രഖ്യാപിച്ചു. ദമ്മാമിൽ സംഘടിപ്പിച്ച വിന്റർ ഗാതറിംഗിൽ പരിപാടിയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചു. പ്രവാസി വെൽഫയർ ഈസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ദമ്മാം റീജണൽ കമ്മിറ്റി പ്രസിഡന്റ് റഹീം തിരൂർകാട്, സെക്രട്ടറി ബിജു പൂതകുളം വൈസ് പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ എന്നിവർ ചേർന്ന് ലോഗോ അനാവരണം ചെയ്തു. കൗമാരക്കാരായ മലയാളി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിയിൽ ഭാവി ലോകത്തെ സാധ്യതകളും വ്യക്തി-സാമൂഹിക അവബോധവും കോർത്തിണക്കി വിവിധ സെഷനുകൾ ഒരുക്കും. വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിലെയും, കരിയർ രംഗത്തെയും പ്രമുഖർ നയിക്കുന്ന ഇവന്റ് പ്രവാസി വിദ്യാർത്ഥികൾക്ക് ഏറെ ഉപകാരപ്രദമായ ഉള്ളടക്കത്തോടെയായിരിക്കും നടത്തുക. ആദ്യ സീസണിന്റെ തുടർച്ചയായി സംഘടിപ്പിക്കുന്ന മീറ്റ് മികച്ച അനുഭവമാക്കി ഇത്തവണയും മാറ്റുകയാണ് ലക്ഷ്യമാണെന്ന് സംഘാടകർ പറഞ്ഞു. ബിനാൻ, തൻസീം, സലിം, ഷമീം, ജാബിർ, അസ്ലം പാറാൽ, ജമാൽ പയ്യന്നൂർ, ഷക്കീർ ബിലാവിനകത്ത് , ഫാത്തിമ ഹാഷിം, സജ്‌ന ഷക്കീർ എന്നിവർപങ്കെടുത്തു.

Tags:    

Writer - തമീം സിപി

contributor

Editor - തമീം സിപി

contributor

By - Web Desk

contributor

Similar News