ദമ്മാം റണ്ണേഴ്‌സ് കൂട്ടായ്മ ജഴ്‌സി പ്രകാശനം സംഘടിപ്പിച്ചു
Update: 2025-08-17 11:18 GMT
ദമ്മാം: സൗദി ഈസ്റ്റേൺ പ്രൊവിൻസിലെ പ്രവാസി റണ്ണേഴ്‌സ് കൂട്ടായ്മ ഒഫീഷ്യൽ ജേഴ്‌സി പുറത്തിറക്കി. ഈവനിംഗ് റണ്ണഴ്‌സ് ക്ലബ്ബിന്റെ ജേഴ്‌സി പ്രകാശനം ഭാരവാഹികളായ സലീം പെരിന്തൽമണ്ണ, ഷംസുദ്ദീൻ പൂക്കോട്ടുംപാടം എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
ശിഹാബ് കോഴിക്കോട്, ഷാജി പാതിരിപ്പാടം, ഫൈസൽ പാതിരിപ്പാടം, റഫീക് കൂറ്റമ്പാറ എന്നിവർ പങ്കെടുത്തു. പ്രവാസികൾക്കിടയിൽ കായിക അവബോധവും ശാരീരിക ക്ഷമതയും വളർത്തുന്നതിന് ലക്ഷ്യമിട്ട് രൂപം നൽകിയതാണ് ക്ലബ്ബ്.