സൗദിയിൽ ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാം; പ്രിന്റ് ചെയ്ത ഇഖാമ നിർബന്ധമില്ല

ഇഖാമ പുതുക്കാൻ മൂന്ന് ദിവസത്തിൽ കൂടുതൽ വൈകിപ്പിച്ചാൽ പിഴ ചുമത്തുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.

Update: 2023-02-01 18:55 GMT
Editor : rishad | By : Web Desk

സൗദി അറേബ്യ

Advertising

റിയാദ്: സൗദിയിൽ പ്രവാസികൾ ഇഖാമയുടെ പ്രിന്റ് ചെയ്ത കാർഡ് കൈവശം വെക്കൽ നിർബന്ധമില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. സ്മാർട്ട് ഫോണിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഇഖാമ ഉപയോഗിക്കാവുന്നതാണ്.  ഇഖാമ പുതുക്കാൻ മൂന്ന് ദിവസത്തിൽ കൂടുതൽ വൈകിപ്പിച്ചാൽ പിഴ ചുമത്തുമെന്നും പാസ്പോർട്ട് വിഭാഗം അറിയിച്ചു.

വിദേശികളുടെ ഇഖാമ പുതുക്കി കഴിഞ്ഞാൽ പിന്നീട് കാർഡ് രൂപത്തിലുളള ഇഖാമ കൈവശം വെക്കൽ നിർബന്ധമില്ല. അതിന് പകരമായി സ്മാർട്ട് ഫോണുകളിൽ ലഭ്യമാകുന്ന ഡിജിറ്റൽ ഇഖാമ മതിയാകുന്നതാണ്. സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റോ പരിശോധനക്ക് വേണ്ടി ഇഖാമ ആവശ്യപ്പെട്ടാലും ഈ ഡിജിറ്റൽ ഇഖാമ കാണിച്ചാൽ മതിയാകും. ഇഖാമ പുതുക്കിയ ശേഷം പുതിയ പ്രിൻ്റ് എടുക്കാനായി ജവാസാത്ത് ഓഫീസ് സന്ദർശിക്കേണ്ടതില്ലെന്നും അധികൃതർ വിശദീകരിച്ചു.

ഇഖാമ പുതുക്കാൻ മൂന്ന് ദിവസത്തിൽ കൂടുതൽ കാലാതാമസം നേരിട്ടാൽ ആദ്യ തവണ 500 റിയാലും, ആവർത്തിച്ചാൽ 1000 റിയാലും പിഴ ചുമത്തും. മുഖീം ഐഡി ക്ക് അത് അനുവദിച്ചത് മുതൽ 5 വർഷമാണ് കാലാവധി. ഇത് അബ്ഷർ പ്ലാറ്റ് ഫോം വഴി പുതുക്കേണ്ട ബാധ്യത തൊഴിലുടമക്കാണെന്നും ജവാസാത്ത് വ്യക്തമാക്കി.

Full View

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News