ദമ്മാമിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു
ആഴ്ചയിൽ 3 വിമാനങ്ങൾ അനുവദിച്ച് സൗദിയ
ദമ്മാം: ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുകെ തലസ്ഥാനമായ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് ആദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു. സൗദി എയർലൈൻസാണ് വിമാന സർവീസ് നടത്തുന്നത്.
എയർ കണക്ട് പ്രോഗ്രാമിന്റെയും സൗദി ടൂറിസം അതോറിറ്റിയുടെയും സഹകരണത്തോടെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യുണൈറ്റഡ് കിംഗ്ഡത്തിന്റെ തലസ്ഥാനമായ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് സൗദി എയർലൈൻസ് ആദ്യ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ചു.
ദമ്മാം എയർപോർട്ട്‌സിന്റെ സിഇഒ എഞ്ചിനീയർ മുഹമ്മദ് അൽ-ഹസാനി, സൗദി എയർലൈൻസിലെ ഗ്രൗണ്ട് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് മുഹമ്മദ് ബക്ദ, എയർ കണക്റ്റിവിറ്റി പ്രോഗ്രാം പ്രതിനിധികൾ, സൗദി ടൂറിസം അതോറിറ്റി, നിരവധി സർക്കാർ ഏജൻസികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതിയുടെ ലോഞ്ചിങ് നടന്നത്.