സൗദിയിൽ തൊഴിൽ കരാറുകൾ ഇനി 'എക്സിക്യൂട്ടീവ് ഡോക്യുമെന്റ്'

തൊഴിലാളിയുടെ അവകാശങ്ങൾ സംരക്ഷിക്കുയാണ് ലക്ഷ്യം

Update: 2026-04-08 10:35 GMT

റിയാദ്: സൗദി അറേബ്യയിൽ സാക്ഷ്യപ്പെടുത്തിയ തൊഴിൽ കരാറുകളെ നേരിട്ട് നിയമസാധുതയുള്ള 'എക്സിക്യൂട്ടീവ് ഡോക്യുമെന്റ്' ആയി അംഗീകരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. നിശ്ചിത കാലാവധിയുള്ള കരാറുകൾ പുതുക്കുമ്പോഴോ അപ്‌ഡേറ്റ് ചെയ്യുമ്പോഴോ ആണ് ഈ ഘട്ടത്തിൽ നിയമം ബാധകമാകുകയെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമാണ് ഈ നീക്കം. ഒരു തൊഴിലാളിക്ക് കരാർ പ്രകാരമുള്ള പൂർണ ശമ്പളം നിശ്ചിത തിയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിലോ, 90 ദിവസത്തിന് ശേഷം ഭാഗികമായ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എങ്കിലോ, ഇനി മുതൽ ലേബർ കോടതിയിൽ ദീർഘകാലം കേസ് നടത്തേണ്ടതില്ല. പകരം നാജിസ് പ്ലാറ്റ്‌ഫോം വഴി നേരിട്ട് എക്സിക്യൂട്ടീവ് റിക്വസ്റ്റ് സമർപ്പിക്കാം.

Tags:    

Writer - എൻ. കെ ഷാദിയ

contributor

Editor - എൻ. കെ ഷാദിയ

contributor

By - Web Desk

contributor

Similar News