സൗദിയിൽ ഇക്കുറി ചൂട് കുറച്ച് കൂടും

വേനൽക്കാല താപനില സാധാരണയേക്കാൾ 2 °C വരെ ഉയരുമെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം

Update: 2026-04-08 12:39 GMT

റിയാദ്: ഈ വർഷത്തെ വേനൽക്കാല താപനില സാധാരണയേക്കാൾ കൂടുതലായിരിക്കുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). ജൂൺ-ജൂലൈ-ആഗസ്റ്റ് മാസങ്ങളിൽ സൗദിയിലെ മിക്ക പ്രദേശങ്ങളിലും താപനില സാധാരണയേക്കാൾ 2 °C വരെ ഉയരുമെന്നാണ് പ്രവചനം. മുൻ സീസണുമായി താരതമ്യപ്പെടുത്തുമ്പോൾ, പടിഞ്ഞാറൻ, തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലും തെക്കൻ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും സീസണിലെ താപനിലയിലെ വർധന ഒന്ന് മുതൽ രണ്ട് ഡിഗ്രി സെൽഷ്യസ് വരെയായേക്കും. അതേസമയം ബാക്കിയുള്ള പ്രദേശങ്ങളിൽ വർധന അതിനേക്കാൾ കുറവായിരിക്കുമെന്ന് NCM വക്താവ് ഹുസൈൻ അൽ ഖഹ്താനി പറഞ്ഞു.

Advertising
Advertising

രാജ്യത്ത് വേനൽക്കാലം തുടങ്ങുന്നതായുള്ള കാലാവസ്ഥാ സൂചകങ്ങളൊന്നുമില്ലെന്നും സമീപകാല വിശകലനങ്ങൾ അനുസരിച്ച് നിലവിലെ കാലാവസ്ഥാ രീതികൾ സാധാരണ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ അവസാനം മുതൽ തുടർച്ചയായി രണ്ടാഴ്ച താപനില ശരാശരിയേക്കാൾ താഴെയായിരിക്കുമെന്നും തുടർന്ന് രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില സാധാരണ നിലയിലേക്ക് അടുക്കുമെന്നും പ്രവചനങ്ങൾ സൂചിപ്പിക്കുന്നതായി അൽഖഹ്താനി പറഞ്ഞു. ഈ വേനൽക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് വരും കാലയളവിൽ NCM വിശദ കാലാവസ്ഥാ റിപ്പോർട്ട് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News