നിയമക്കുരുക്കിലകപ്പെട്ട് മടങ്ങിയ പ്രവാസികള്‍ക്ക് പുതിയ വിസയില്‍ തിരിച്ചെത്തുമ്പോള്‍ പ്രവേശന വിലക്ക്

രാജ്യത്തെ കേസ് ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലടക്കം പ്രവേശന വിലക്ക് നേരിടുന്നതായി റിപ

Update: 2022-07-29 18:45 GMT

സൗദിയില്‍ നിന്നും നിയമക്കുരുക്കിലകപ്പെട്ട് നാട്ടിലേക്ക് മടങ്ങിയവര്‍ പിന്നീട് തിരിച്ചെത്തുമ്പോള്‍ പ്രവേശന വിലക്ക് നേരിടുന്നത് പതിവാകുന്നതായി പരാതി. രാജ്യത്തെ കേസ് ഫയലുകള്‍ ഡിജിറ്റലൈസ് ചെയ്തതോടെ വര്‍ഷങ്ങള്‍ പഴക്കമുള്ള കേസുകളിലടക്കം പ്രവേശന വിലക്കും തുടര്‍ കേസ് നടപടികളും നേരിടേണ്ടി വരുന്നവരുടെ എണ്ണം വര്‍ധിച്ചതായും ഈ രംഗത്തുള്ളവര്‍ വിശദീകരിക്കുന്നു.

മുമ്പ് സൗദിയില്‍ വെച്ച് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുകയും ശേഷം നാട്ടിലേക്ക് മടങ്ങുകയും ചെയ്തവര്‍ക്കാണ് പ്രവേശന വിലക്ക് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസിലകപ്പെട്ടവര്‍ക്കും നടപടികള്‍ നേരിടേണ്ടി വരുന്നതായും അനുഭവങ്ങള്‍ വ്യക്തമാക്കുന്നതായി സാമൂഹ്യ രംഗത്തുള്ളവര്‍ പറയുന്നു.

Advertising
Advertising

ഇങ്ങിനെയുള്ളവര്‍ യാത്രക്ക് മുമ്പായി സൗദിയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖേനയോ നിയമവിദഗ്ദര്‍ മുഖേനയോ സുരക്ഷാ വകുപ്പുമായി ബന്ധപ്പെട്ട് വിലക്കുകളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News