പ്രവാസി വെൽഫെയർ ഉപന്യാസ മത്സര ഫലം പ്രഖ്യാപിച്ചു

സാബു മേലതിൽ, നൈസി സജാദ്, അശ്വതി സുരേന്ദ്രൻ വിജയികൾ

Update: 2025-11-24 12:09 GMT
Editor : Mufeeda | By : Web Desk

ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം റീജണൽ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി 'ഓർമയിലെ ഓണം' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ഉപന്യാസ രചനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. സാബു മേലതിൽ, നൈസി സജാദ്, അശ്വതി സുരേന്ദ്രൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഭാഷയുടെ ലാളിത്യവും, രചനയുടെ ഘടനയും, സാഹിത്യപരമായ അവതരണങ്ങളും കൊണ്ട് മത്സരത്തിൽ പങ്കെടുത്ത മുഴുവൻ കൃതികളും പ്രശംസയ്ക്ക് അർഹമാണെന്ന് സംഘാടകർ അറിയിച്ചു. പ്രവാസ ജീവിതത്തിന്റെ വൈവിധ്യമാർന്ന അനുഭവങ്ങളും ഓണക്കാലത്തിന്റെ സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച കൃതികളാണ് മത്സരത്തിന് ലഭിച്ചത്. ഗൾഫ് മണലാരണ്യത്തിൽ നിന്നും നാടിനെയും ഓണത്തെയും പഴയ ഓണക്കാല ഓർമകളെയും ഹൃദയത്തിലേറ്റി എഴുതിയ രചനകള്‍ക്കാണ് സമ്മാനം.

Advertising
Advertising

“കണ്ണനോണം; കലയോണം” എന്ന തലക്കെട്ടിലാണ് മാധ്യമ പ്രവർത്തകൻ സാബു മേലതിൽ ഒന്നാം സ്ഥാനം ലഭിച്ച ഉപന്യാസം രചിച്ചത്. ഓണക്കാലത്തിന്റെ ഭാവനാത്മകതയെ അനുഭവവുമായി സമന്വയിപ്പിച്ചായിരുന്നു സൃഷ്ടി.

ബാല്യത്തിന്റെ മിഴിവും നാടോടി ഓണത്തിന്റെ ഓർമകളും കോർത്തിണക്കി ഹൃദയസ്പർശിയായി നൈസി സജാദ് റിയാദ് രചിച്ച “ഓർമകളിലെ ഓണക്കാലം” ആണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പ്രവാസ മണൽപ്പരപ്പിൽ നിന്നും ജന്മനാടിന്റെ മിഴിവ് തേടുന്ന അശ്വതി സുരേന്ദ്രൻ രചിച്ച “മണലാരണ്യത്തിലെ ഗൃഹാതുരത” എന്ന രചന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാരെയും റീജണൽ കമ്മിറ്റി അഭിനന്ദിച്ചു. പ്രവാസി സമൂഹത്തിന്റെ സാഹിത്യ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ഇനിയും ഇത്തരം മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ അറിയിച്ചു. ഉപന്യാസ മത്സര വിഭാഗം കൺവീനർ സഈദ് ഹമദാനിയും മലയാള അധ്യാപിക ഷെജില ജോഷിയും മൂല്യനിർണയത്തിൽ പങ്കെടുത്തു. ബിജു പൂതക്കുളം, ജോഷി ബാഷ, സുബൈർ പുല്ലാളൂർ, ശരീഫ് കൊച്ചി, മെഹബൂബ്, അബ്ദുല്ല എന്നിവർ മത്സര പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News