സൗദിയിൽ റെസ്റ്റോറന്റിൽ പൊട്ടിത്തെറി: ആളപായമില്ല

ഗ്യാസ് ലീക്കേജാണ് അപകട കാരണം

Update: 2025-09-06 15:42 GMT

അബഹ:സൗദിയിൽ അൽബഹക്കടുത്ത് റെസ്റ്റോറന്റിൽ പൊട്ടിത്തെറി. അൽബഹക്കടുത്ത് നിമ്രയിലുള്ള ഹാഷി ബാഷി എന്ന റെസ്റ്റോറന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ലീക്കേജാണ് അപകട കാരണം. ആളപായമോ പരിക്കുകളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

പൊട്ടിത്തെറിയിൽ റെസ്റ്റോറന്റ്‌റ് പൂർണമായും കത്തി നശിച്ചു. തൊഴിലാളികളടക്കം ആരും റെസ്റ്റോറന്റിന് അകത്ത് ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. ആളപായമോ പരിക്കുകളോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് സമയോചിതമായി ഇടപെട്ട് മറ്റു ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടഞ്ഞു. ആളുകൾ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമായത് കൊണ്ട് തന്നെ തലനാരിഴക്കാണ് വലിയ ദുരന്തം ഒഴിവായത്. അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News