സൗദി-ബഹ്‌റൈൻ കോസ് വേയിൽ ഡിജിറ്റൽ പണമിടപാടിന് സൗകര്യം

ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് ഉപയോഗിച്ചും സ്മാർട് ഫോണുകൾ വഴിയും പണമിടപാട് നടത്താനുള്ള പുതിയ സൗകര്യമാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്.

Update: 2022-02-28 16:21 GMT

സൗദി-ബഹ്‌റൈൻ കോസ് വേയിലെ ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് വഴിയും മൊബൈൽ വഴിയും പണമടക്കുന്നതിന് സംവിധാനമേർപ്പെടുത്തി. പാലത്തിലെ തിരക്ക് കുറക്കുന്നതിനും അതിർത്തി കടക്കുന്ന വാഹനങ്ങളുടെ നടപടികൾ വേഗത്തിലാക്കുന്നതിന്റെയും ഭാഗമായാണ് സൗകര്യമേർപ്പെടുത്തിയത്. കിങ് ഫഹദ് കോസ് വേ അതോറിറ്റിയാണ് പുതിയ സംവിധാനമേർപ്പെടുത്തിയത്. സൗദി-ബഹ്‌റൈൻ അതിർത്തികൾ കടക്കുന്നതിന് കിങ് ഫഹദ് കോസ് വേയിൽ എത്തുന്ന യാത്രക്കാർക്ക് ഇനി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.

ടോൾ ഗെയ്റ്റുകളിൽ ബാങ്ക് കാർഡ് ഉപയോഗിച്ചും സ്മാർട് ഫോണുകൾ വഴിയും പണമിടപാട് നടത്താനുള്ള പുതിയ സൗകര്യമാണ് അതോറിറ്റി ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിലെ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ബഹറൈൻ അതിർത്തിയിലും ബഹറൈൻ ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് സൗദി അതിർത്തിയിലും സംവിധാനം പ്രയോജനപ്പെടുത്താൻ സാധിക്കും. സെക്കന്റുകൾക്കകം നടപടി പൂർത്തിയാക്കാൻ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്റെ നേട്ടം. പാലത്തിലെ തിരക്ക് കുറക്കുന്നതിനും കൂടുതൽ യാത്രക്കാർക്ക് അനായാസം പാലം കടക്കുന്നതിനും പദ്ധതി സഹായിക്കും. ദിവസവും പതിനായിരങ്ങളാണ് ഇത് വഴി യാത്ര ചെയ്യുന്നത്. കോവിഡ് നിയന്ത്രണങ്ങൾക്കിടിയിലും കഴിഞ്ഞ വർഷം 49 ലക്ഷം പേരാണ് ഇത് വഴി യാത്ര ചെയ്തത്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News