സൗദിയിൽ ഫ്ലെക്സിബിൾ സാലറി പദ്ധതിക്ക് തുടക്കമായി

ഇതിനായി കമ്പനികൾ പ്രത്യേക രജിസ്ട്രേഷൻ പൂർത്തിയാക്കണം

Update: 2025-07-17 15:19 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: സൗദിയിൽ ഫ്ലെക്സിബിൾ സാലറി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ശമ്പള തീയ്യതിക്ക് മുൻപായി ശമ്പളത്തിന്റെ ഒരു വിഹിതം കൈപ്പറ്റാൻ കഴിയും. മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ തൊഴിൽ, തൊഴിലാളി വികസന പദ്ധതികൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

മോദാദ് പ്ലാറ്റ്‌ഫോം, ഖസ്ന ഫിനാൻഷ്യൽ ടെക്നോളജി കമ്പനി തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ശമ്പള തീയ്യതിക്ക് മുൻപായി തന്നെ ശമ്പളത്തിന്റെ ഒരു വിഹിതം കൈപ്പറ്റാൻ കഴിയും. ജോലി ചെയ്യുന്ന ദിവസങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും മുൻകൂർ ശമ്പളം ലഭിക്കുക. സാലറി നേരത്തെ ആവശ്യമായ തൊഴിലാളികൾ മാത്രം പദ്ധതി ഉപയോഗിച്ചാൽ മതിയാകും. പദ്ധതിക്കായി പ്രത്യേകം രജിസ്റ്റർ ചെയ്ത കമ്പനികളിലെ തൊഴിലാളികൾക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക. തൊഴിലാളികളെ സാമ്പത്തികമായി പിന്തുണക്കുക, സ്ഥാപനവും തൊഴിലാളികളും തമ്മിലുള്ള ബന്ധം വർധിപ്പിക്കുക, തൊഴിൽകാര്യക്ഷമത, തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News