Writer - razinabdulazeez
razinab@321
റിയാദ്: 195 പുതിയ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിട്ട് സൗദിയിലെ ലോ കോസ്റ്റ് എയർലൈൻ കമ്പനിയായ ഫ്ളൈനാസ്. ഇതിനായി 50 കോടി റിയാലിന്റെ കരാറിൽ കമ്പനി ഒപ്പുവെച്ചു. സൗദി ഫസ്റ്റ് ബാങ്കുമായാണ് ധാരണ.
12 വർഷത്തേക്കാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. 159 A320neo, 36 A321neo എന്നീ വിമാനങ്ങൾ വാങ്ങാനാണ് പദ്ധതി. സേവനം വിപുലീകരിക്കുന്നതിന്റെയും സൗദിയെ ടൂറിസം, ലോജിസ്റ്റിക്സ് ഗ്ലോബൽ ഹബ് ആക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. 2007ൽ പ്രവർത്തനം തുടങ്ങിയ ഫ്ലൈനാസ് നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സേവനം നൽകുന്നുണ്ട്.