'ജെൻഡർ ന്യൂട്രാലിറ്റി ഒളിയജണ്ടകൾ'; തനിമ സാംസ്‌കാരിക വേദി ദമ്മാം ചർച്ചാ സംഗമം സംഘടിപ്പിച്ചു

ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയണമെന്നും പ്രതിരോധം അനിവാര്യമാണെന്നും തനിമ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരപാടി ആവശ്യപ്പെട്ടു

Update: 2022-08-15 19:21 GMT
Editor : afsal137 | By : Web Desk
Advertising

ദമ്മാം: 'ജെൻഡർ ന്യൂട്രാലിറ്റി ഒളിയജണ്ടകൾ' എന്ന വിഷയത്തിൽ തനിമ സാംസ്‌കാരിക വേദി ദമ്മാം ഘടകം ചർച്ച സംഗമം സംഘടിപ്പിച്ചു. സ്‌കൂൾ യൂണിഫോമിന്റെ മറവിൽ അത്യന്തം അപകടകരമായ ലിബറൽ ആശയങ്ങൾ ഒളിച്ചുകടത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്ന് പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഒളിച്ചുകടത്തുന്ന അജണ്ടകൾ തിരിച്ചറിയണമെന്നും പ്രതിരോധം അനിവാര്യമാണെന്നും തനിമ സാംസ്‌കാരിക വേദി സംഘടിപ്പിച്ച പരപാടി ആവശ്യപ്പെട്ടു. ഏറെ പുരോഗമനപരമെന്ന് വിശേഷിപ്പിച്ച് ക്യാമ്പസുകളിലടക്കം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ലിബറൽ ആശയങ്ങൾ സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കും. എല്ലാതരം ലൈംഗികാഭിനിവേശങ്ങളും നോർമലാണെന്ന ബോധം സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ലിബറൽ ശക്തികൾ. ഔദ്യോഗിക സംവിധാനങ്ങളുടെ മറവിൽ പാഠ്യ പദ്ധതിയിലടക്കം ഭേദഗതി കൊണ്ടുവന്ന് ജെൻഡർ പൊളിറ്റിക്സ് മുൻനിർത്തിയുള്ള ഒളിയജണ്ടകൾ സമർഥമായി നടപ്പിലാക്കാനുള്ള ഇടത് സർക്കാറിന്റെ ശ്രമങ്ങളെ തുറന്ന്കാണിക്കണമെന്നും യോഗത്തിൽ സംസാരിച്ച വിവിധ സംഘടന പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

തനിമ എക്സികുട്ടിവ് അംഗം അമീൻ വി. ചൂനൂർ വിഷയാവതരണം നടത്തി. കിഴക്കൻ പ്രവിശ്യയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ആലിക്കുട്ടി ഒളവട്ടൂർ, അൻഷദ് മാസ്റ്റർ, സവാദ് ഫൈസി, ഉസാമ ഇബ്ൻ ഫൈസൽ, ഷബീർ ചാത്തമംഗലം തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് കോയ, ഷമീർ ബാബു, അയ്മൻ സഈദ്, അബ്ദുറഹീം, മുഹമ്മദ് റഫീഖ്, കബീർ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News