സൗദിയിൽ സർക്കാർ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ കടുത്ത ശിക്ഷ

ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തിയാൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരും

Update: 2023-08-18 19:00 GMT

ദമ്മാം: സൗദിയിൽ സർക്കാർ ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് പബ്ലിക് പ്രൊസിക്യൂഷൻ. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയനുഭവിക്കേണ്ടി വരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

സർക്കാർ നൽകുന്ന ഔദ്യോഗിക രേഖകളിൽ കൃത്രിമത്വം കാണിക്കുകയോ വ്യജമായവ നിർമ്മിക്കുകയോ ചെയ്യുന്നവർക്കെതിരെയാണ് പബ്ലിക് പ്രൊസിക്യൂഷൻ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയത്. പൊതു അധികാരകേന്ദ്രങ്ങൾക്കെതിരെയും അവയിലെ ജീവനക്കാർക്കെതിരെയും വ്യാജരേഖ ചമച്ചതായി തെളിഞ്ഞാൽ അഞ്ച് വർഷം വരെ തടവും അഞ്ച് ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

Advertising
Advertising

സൗദി പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ. ഇന്റർ നാഷണൽ പബ്ലിക് അതോറിറ്റികൾ, അവിടങ്ങളിലെ ഔദ്യോഗിക ജീവനക്കാർ എന്നിവരെ അവഹോളിക്കുന്നതും ഹേതുവാക്കുന്നതുമായ രീതിയിൽ ഡോക്യുമെന്റുകൾ തയ്യാറാക്കുന്നത് നിയമ പരിധിയിൽ ഉൾപ്പെടും. ലെറ്റർഹെഡ്, സീൽ, സ്റ്റാമ്പ് ഓദ്യോഗീക മുദ്രകൾ എന്നിവ നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News