Writer - razinabdulazeez
razinab@321
ദമ്മാം: ദമ്മാം ചെറുവാടി അസോസിയേഷന്‍ കുടുംബ സംഗമവും വാര്‍ഷിക ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. സൈഹാത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൂട്ടായ്മയുടെ പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി സദ്ദാം ചെറുവാടിയെയും, സെക്രട്ടറിയായി ഫാസിൽ സി.കെയെയും, ട്രഷററായി ഷാഹുൽ കണിച്ചാടിയെയും തെരഞ്ഞെടുത്തു. ചെയർമാനായി സുനീർ പാറക്കലിനെയും, കൺവീനറായി അബ്ദുള്ള വേണായിക്കോടിനെയും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡന്‍റ് സുനീര്‍ പാറക്കല്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.