മദീനയിലെ പ്രവാചക പള്ളിയിൽ ഹിദായ സെന്റർ പ്രവർത്തനമാരംഭിച്ചു

തീർഥാടകർക്ക് ദഅ്‌വ സേവനങ്ങളും മാർ​ഗനിർദേശങ്ങളും നൽകുന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം

Update: 2025-12-31 09:58 GMT
Editor : razinabdulazeez | By : Web Desk

ജിദ്ദ: മദീനയിലെ പ്രവാചക പള്ളിയിൽ ഹിദായ സെന്റർ പ്രവർത്തനമാരംഭിച്ചു. ഇരു ഹറമിന്റെ മതകാര്യ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുറഹ്മാൻ അൽ സുദൈസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തീർഥാടകർക്ക് ദഅ്‌വ സേവനങ്ങളും മാർ​ഗനിർദേങ്ങളും നൽകുന്നതാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന് ഉദ്ഘാടന വേളയിൽ അൽ സുദൈസ് ഊന്നിപ്പറഞ്ഞു. ഹറം കാര്യാലയത്തിന്റെ സന്ദേശം ആഗോളതലത്തിൽ കൂടുതൽ ഫലപ്രദമായി എത്തിക്കാൻ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഇത്തരം പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News