ഹൂതികൾക്കെതിരെ ആക്രമണം ശക്തമാക്കി സൗദി

സൗദി സൈന്യത്തിന്റെ തിരിച്ചടിയിൽ ഹൂതികളുടെ വിമത സൈന്യത്തിൽ കനത്ത ആൾനാശമുണ്ടായതായി അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു

Update: 2021-09-05 17:01 GMT

തുടർച്ചയായുണ്ടായ ഡ്രോൺ, മിസൈൽ ആക്രമണത്തോടെ സൗദി സഖ്യസേനയും തിരിച്ചടി ശക്തമാക്കി. സൗദി സൈന്യത്തിന്റെ തിരിച്ചടിയിൽ ഹൂതികളുടെ വിമത സൈന്യത്തിൽ കനത്ത ആൾനാശമുണ്ടായതായി അന്താരാഷ്ട്ര മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനിടെ സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തെ വിവിധ രാജ്യങ്ങൾ അപലപിച്ചു. 

യമനിലെ യുദ്ധം അവസാനിപ്പിക്കാൻ യുഎൻ മധ്യസ്ഥതയിൽ ചർച്ചകൾ നേരത്തെ തുടങ്ങിയിരുന്നു. ഇത് പാതിവഴിയിലാണ്. ഇതിനിടെയാണ് സൗദിയിലെ യമൻ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം ശക്തമായത്. അബഹ വിമാനത്താവളത്തിന് നേരെ തുടരെ ആക്രമണങ്ങൾ നടന്നു. ഇതിനിതിരെ ഹൂതികളുടെ മിസൈൽ, ഡ്രോൺ വിക്ഷേപണ സ്ഥലങ്ങൾ സൗദി സൈന്യം തകർത്തു.

ഇതോടെ സൗദിക്കെതിരെ കൂടുതൽ ഡ്രോണുകളും മിസൈലുകളും അയച്ചു. ഇറാൻ പിന്തുണയോടെയാണ് ഹൂതികൾക്ക് ആയുധങ്ങളെത്തുന്നതെന്ന് നേരത്തെ അന്താരാഷ്ട്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. സൗദിയിലെ സിവിലിയൻ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നത് നീതീകരിക്കാനാകില്ലെന്ന് സഖ്യസേന ആവർത്തിച്ചു. സൗദിക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളും രംഗത്തെത്തി.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News