ജിദ്ദയിൽ നഗരവികസത്തിന്റെ ഭാഗമായി കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പദ്ധതി അവസാനിച്ചു

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും ബദൽ സംവിധാനങ്ങളും നൽകിയതായി മക്ക ഗവർണറേറ്റ് അറിയിച്ചു

Update: 2023-07-17 17:52 GMT

ജിദ്ദ: നഗര വികസനത്തിന്റെയും സൌന്ദര്യവത്ക്കരണത്തിന്റേയും ഭാഗമായി സൗദിയിലെ ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്ന പദ്ധതി അവസാനിച്ചു. ജിദ്ദയിലെ ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരവും ബദൽ സംവിധാനങ്ങളും നൽകിയതായി മക്ക ഗവർണറേറ്റ് അറിയിച്ചു.

ഒന്നര വർഷം മുമ്പ് ജിദ്ദയിൽ കെട്ടിടങ്ങൾ പൊളിച്ച് നീക്കി തുടങ്ങിയത്. പ്രത്യേക സമയക്രമം പാലിച്ച് കൊണ്ട് നടപ്പിലാക്കിയ പദ്ധതിയിലൂടെ നഗരത്തിന്റെ പലഭാഗങ്ങളിലും കെട്ടിടങ്ങൾ പൊളിച്ച് നീക്കി. പൊളിച്ച് നീക്കിയ പ്രദേശങ്ങളിലെ ആളുകൾക്ക് സർക്കാർ മതിയായ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

Advertising
Advertising

കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താൽക്കാലിക താമസ സൌകര്യമൊരുക്കുന്നതിനായി 681.5 മില്യൺ റിയാൽ ഇത് വരെ വാടകയിനത്തിൽ അനുവദിച്ചു. ഗതാഗതം, ഭക്ഷണ കിറ്റുകൾ, കുട്ടികളുടെ പാൽപൊടി പാക്കറ്റുകൾ തുടങ്ങിയ ഇനങ്ങളിലും മറ്റുമായി ഒരു ലക്ഷത്തിലധികം സേവനങ്ങളും നൽകുകയുണ്ടായി. 24,700 കുടുംബങ്ങൾക്ക് താമസ സൗകര്യം ഒരുക്കുകയും, പ്രയാസം നേരിട്ട 277 കുടുംബങ്ങളിലെയാളുകൾക്ക് ജോലി നൽകുകയും ചെയ്തതായി മക്ക ഗവർണറേറ്റ് അറിയിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News