ഇന്ത്യ–സൗദി സൗഹൃദബന്ധത്തിന് റെഡ് സീ ഫിലിം ഫെസ്റ്റിവൽ മുതൽക്കൂട്ടാവുമെന്ന് ഇന്ത്യൻ അംബാസഡർ

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്ത്യ നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

Update: 2025-12-09 15:56 GMT
Editor : Mufeeda | By : Web Desk

ജിദ്ദ: സൗദിയുമായുള്ള സാംസ്കാരിക വിനിമയത്തിന് റെഡ് സീ ഫിലിം ഫെസ്റ്റിവൽ മുതൽക്കൂട്ടാവുമെന്ന് ഇന്ത്യൻ അംബാസിഡർ സുഹൈൽ അജാസ് ഖാൻ. ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ഇന്ത്യ നൈറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘടിപ്പിച്ച ചടങ്ങിൽ സിനിമ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തു.

റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമാവാൻ ഇന്ത്യയിൽ നിന്നെത്തിയ സിനിമ ഡയറക്ടർ മുസഫർ അലി ഉൾപ്പടെ താരങ്ങൾ പങ്കെടുത്ത ചടങ്ങായിരുന്നു ഇന്ത്യ നൈറ്റ്. കലയും സിനിമയും ഇന്ത്യ–സൗദി പങ്കാളിത്തത്തിന് ശക്തി പകരുന്ന വേദിയാണ് റെഡ് സീ ഫിലിം ഫെസ്റ്റിവലെന്ന് ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ പറഞ്ഞു.

ഇരു രാജ്യങ്ങളുടെയും സൗഹൃദബന്ധത്തിൽ സർഗാത്മകതയുടെ പാലമാവാൻ ഫെസ്റ്റിവലിന് സാധിച്ചുവെന്ന് കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി പറഞ്ഞു. ഇന്ത്യയിൽ നിന്നെത്തിയ കലാകാരന്മാരുടെ സംഗീതവിരുന്നും ചടങ്ങിന്റെ ഭാഗമായി. മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്, ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ, എൻഎഫ്ഡിസി എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News