റിയാദിൽ സൂപ്പർ താരനിരയ്ക്ക് കൈകൊടുത്ത് ഇന്ത്യൻ ബിഗ് ബിയും

പ്രദർശന മത്സരത്തിനു മുൻപ് ഇരുടീമുകളിലേയും താരങ്ങളെ ഹസ്തദാനം ചെയ്യാൻ അമിതാഭ് ബച്ചനും മൈതാനത്തെത്തിയിരുന്നു

Update: 2023-01-20 09:26 GMT

ലോകത്തെ ഏറ്റവും മികച്ച താരനിരയെ അണിനിരത്തിയ, പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റിയാനോയുടെ സൗദിയിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യയ്ക്കും അഭിമാനിക്കാൻ വകയുണ്ട്.

റിയാദ് ഓൾ സ്റ്റാർ ഇലവനും പി.എ.സ്ജിയും തമ്മിൽനടന്ന പ്രദർശന മത്സരത്തിനു മുൻപ് മൈതാനത്ത് അണിനിരന്ന ഇരുടീമുകളിലേയും സൂപ്പർ താരനിരയെ ഹസ്തദാനം ചെയ്യാൻ നമ്മുടെ സ്വന്തം ബിഗ് ബി ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചനും പ്രത്യേക അഥിതിയായി എത്തിയിരുന്നു.

മെസിയും നെയ്മറും എംബാപ്പെയുമടങ്ങിയ സൂപ്പർ താരനിരക്ക് ഹസ്തദാനം നൽകുന്നതിനിടെ റൊണാൾഡോയോട് അമിതാഭ് പ്രത്യേകം കുശലം പറയുന്നതും കാണാമായിരുന്നു. അവിസ്മരണീയ മുഹൂർത്തമെന്നാണ് ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ച് അമിതാഭ് ടിറ്റ്വറിൽ കുറിച്ചത്.

Advertising
Advertising

മത്സരം ആവേശകരമായിരുന്നു. സഹതാരം നെയ്മറിന്റെ അളന്നുമുറിച്ചുള്ള അസിസ്റ്റിൽ കളിയുടെ ആദ്യ മിനിട്ടുകളിൽ തന്നെ സൂപ്പർ താരം മെസ്സി വല കുലുക്കി. എന്നാൽ അധികം വൈകാതെ ക്രിസ്റ്റ്യാനോയുടെ മികവിൽ സൗദി ഇലവനും തിരിച്ചടിച്ചു. രണ്ടു തവണയാണ് ക്രിസ്റ്റ്യാനോ കെയ്‌ലർനവാസിനെ കാഴ്ചക്കാരനാക്കി പി.എസ്.ജിയുടെ വല കുലുക്കിയത്.

മരുഭൂമിയിലെ തന്റെ അരങ്ങേറ്റമത്സരം 5-4ന് പി.എ.സ്ജി സ്വന്തമാക്കിയെങ്കിലും സൂപ്പർ താരം ക്രിസ്റ്റ്യാനോ തന്നെയാണ് കളിയിലെ താരമായത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News