സൗദിയിൽ പണപ്പെരുപ്പം ഡിസംബറിലും കൂടി

പണപ്പെരുപ്പത്തിന് കാരണമായത് വിലക്കയറ്റം

Update: 2023-01-15 18:16 GMT
Advertising

വിലക്കയറ്റം തുടരുന്നതിനിടെ സൗദിയിൽ പണപ്പെരുപ്പം വീണ്ടും വർധിച്ചു. ഡിസംബറിൽ രേഖപ്പെടുത്തിയത് മൂന്നേ ദശാംശം മൂന്ന് ശതമാനം പണപ്പെരുപ്പം. വീട്ടു വാടക, വെള്ളം, വൈദ്യുതി നിരക്കുകൾ വർധിച്ചത് പണപ്പെരുപ്പത്തിന് പ്രധാന കാരണമായി. പണപ്പെരുപ്പത്തോടെ രാജ്യത്ത് വിലക്കയറ്റം പ്രകടമാണ്.

സൗദി അറേബ്യയുടെ വാർഷിക പണപ്പെരുപ്പ നിരക്ക് നവംബറിൽ 2.9% ആയിരുന്നു. ഇതാണിപ്പോൾ ഡിസംബറിൽ 3.3% ആയി ഉയർന്നത്. 2022 അവസാനത്തോടെ ശരാശരി പണപ്പെരുപ്പ നിരക്ക് 2.6% ആകുമെന്നായിരുന്നു മന്ത്രാലയത്തിന്റെ പ്രതീക്ഷ. അതിനും മുകളിലാണ് പുതിയ കണക്ക്. വീട്ടു വാടകയും വീടു വാങ്ങാനുള്ള നിരക്കും വർധിച്ചതാണ് പണപ്പെരുപ്പത്തിന് പ്രധാന കാരണം. നാണയത്തിന്റെ മൂല്യത്തകർച്ച മൂലം ചരക്കുകളുടെയും സേവനങ്ങളുടെയും വിലയിലുണ്ടായ ദീർഘകാല വർദ്ധനവാണ് പണപ്പെരുപ്പം.

മൂല്യ വർധിത നികുതി അഞ്ചിൽ നിന്നും 15 ശതമാനമാക്കി വർധിപ്പിച്ചതോടെയാണ് സൗദിയിൽ പണപ്പെരുപ്പം പ്രകടമായത്. പണപ്പെരുപ്പം വരുന്നതോടെ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും വിലയിലും വർധനവുണ്ടാകും. നവമ്പറിനെ അപേക്ഷിച്ച് ഡിസംബറിൽ പൂജ്യം ദശാംശം മൂന്ന് ശതമാനമാണ് വില വർധിച്ചത്. വീട്ടു വാടക, വെള്ളം, വൈദ്യുതി, ഗ്യാസ്, വിവിധ ഇന്ധനങ്ങൾ എന്നിവയുടെ നിരക്കിൽ 2021നെ അപേക്ഷിച്ച് 2022ൽ ആറ് ശതമാനത്തോളം വർധിച്ചു. ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കളുടെ വിലയിൽ നാല് ശതമാനത്തിലേറെ വില വർധന പ്രകടമാണ്.

Full View

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News