സൗദിയിൽ വാഹനാപകടം വർധിക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ വർഷം ചെറുതും വലുതുമായ പതിനെട്ടര ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്

Update: 2023-06-16 17:23 GMT

സൗദിയിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ 28 ശതമാനം വർധനവ്. കഴിഞ്ഞ വർഷം ചെറുതും വലുതുമായ പതിനെട്ടര ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്. അമിതവേഗവും വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാത്തതുമാണ് അപകടങ്ങളുടെ എണ്ണം കൂടാനുള്ള പ്രധാന കാരണങ്ങൾ. എന്നാൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ കുറവ് വന്നത് നേട്ടമായി ഗതാഗത സുരക്ഷാ മന്ത്രിതല സമിതി അറിയിച്ചു.

ചെറുതും വലുതുമായ എല്ലാ വാഹനാപകടങ്ങളും സൗദിയിൽ രേഖപ്പെടുത്താറുണ്ട്. ഇൻഷൂറൻസ് സംവിധാനം വഴി നഷ്ടപരിഹാരം ലഭിക്കാനാണിത്. ഇതിനാൽ തന്നെ വാഹനങ്ങളുടെ ചെറിയ ഉരസൽ മുതൽ വൻ ദുരന്തങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടും. ഇതെല്ലാടക്കം ആകെ 18,50,250 വാഹനാപകടങ്ങളാണ് കഴിഞ്ഞ വർഷമുണ്ടായത്. വാഹനാപകടങ്ങളുടെ എണ്ണത്തിൽ 28 ശതമാനം വർധന.

Advertising
Advertising

ഇതിൽ ഗുരുതരമായ വാഹനമാപകടങ്ങളുടെ എണ്ണം ആകെ 17,000 മാണ്. 4,555 പേരാണ് കഴിഞ്ഞ വർഷം സൗദിയിൽ അപകടത്തിൽ മരണപ്പെട്ടത്. 24,446 പേർക്ക് പരിക്കേറ്റു. മുൻ വർഷത്തേക്കാൾ 2.1 ശതമാനം കുറവാണ് മരണ നിരക്ക്. അമിതവേഗതയിൽ വാഹനം നിയത്രണം വിടുന്നതാണ് അപകടത്തിന് പ്രധാവ കാരണം. ഇതാണ് നാലേ മുക്കാൽ ലക്ഷത്തോളം അപകടത്തിന് കാരണം. വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാത്തതിനാൽ പിറകിലിടിച്ചാണ് അഞ്ച് ലകഷത്തിനടുത്ത് അപകടങ്ങളുണ്ടായത്. മൊബൈലുപയോഗിച്ചും അശ്രദ്ധമായും വാഹനമോടിച്ചാണ് രണ്ട് ലക്ഷത്തോളം ആക്സിഡണ്ടന്റുകൾ.





Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News