ജിസാൻ യു.ഡി.എഫ് ഇലക്ഷൻ കൺവെൻഷൻ സംഘടിപ്പിച്ചു

കേരളത്തിലെ 20 പാർലമെന്റ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും കൺവെൻഷൻ

Update: 2024-04-24 09:53 GMT
Advertising

ജിസാൻ: പാർലമെന്റ് തെരഞ്ഞെടുപ്പിനെ മുൻനിർത്തി സൗദി അറേബ്യയിലെ ജിസാനിലെ യു.ഡി.എഫ് ഘടകകക്ഷികളുടെ പ്രവാസി സംഘടനകൾ 'മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ ഇന്ത്യ മുന്നണിയെ വിജയിപ്പിക്കുക' എന്ന തലക്കെട്ടിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. സാധ്യമാകുന്ന എല്ലാ പ്രവാസികളും നാട്ടിലെത്തി വോട്ടുകൾ രേഖപെടുത്തണമെന്നും ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിർണയിക്കുന്നതാണെന്നും മതേതര ഇന്ത്യയെ നിലനിർത്താൻ കേരളത്തിലെ 20 പാർലമെന്റ് സീറ്റുകളിലും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും കേന്ദ്രത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും കൺവെൻഷൻ പറഞ്ഞു.

ജിസാൻ യു.ഡി.എഫ് ജനറൽ കൺവീനർ നാസർ ചെലേമ്പ്ര അധ്യക്ഷത വഹിച്ചു. യുഡിഎഫ് ചെയർമാൻ ഹാരിസ് കല്ലായി ഉദ്ഘടനം ചെയ്തു. ജിലു ബേബി, ഖാലിദ് പട്‌ല, ജെയ്‌സൺ, സാദിഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. കൺവെൻഷനിൽ യുഡിഎഫ് ട്രഷറർ ഷംസു പൂക്കോട്ടൂർ സ്വാഗതവും ഷാജി പൂഴിക്കലകത്ത് നന്ദിയും പറഞ്ഞു.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News