കോമഡി ഫെസ്റ്റിവലിനായി കെവിൻ ഹാർട്ട് റിയാദിലെത്തി

റിയാദ് സീസണിന്റെ ഭാഗമായാണ് പരിപാടി

Update: 2025-09-29 15:31 GMT

റിയാദ്: സൗദിയിൽ റിയാദ് സീസണിന്റെ ഭാഗമായ കോമഡി ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ലോക പ്രശസ്ത കൊമേഡിയൻ കെവിൻ ഹാർട്ട് റിയാദിലെത്തി. ലോകത്തിലെ ഏറ്റവും വലിയ കോമഡി ഫെസ്റ്റിവലായിരിക്കുമിത്. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ.

റിയാദ് സീസൺ ആറാം പതിപ്പിന്റെ ഭാഗമായാണ് കോമഡി ഫെസ്റ്റിവൽ. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 9 വരെയാണ് ഫെസ്റ്റ് നടക്കുക. റിയാദിലെ ബോളിവാർഡ് സിറ്റിയായിരിക്കും വേദി. കെവിൻ ഹാർട്ടിന് പുറമെ സെബാസ്റ്റ്യൻ മാനിസ്കൽകോ, റസ്സൽ പീറ്റേഴ്സ് അടക്കം അമ്പതിലധികം അന്താരാഷ്ട്ര കൊമേഡിയന്മാർ ഫെസ്റ്റിന്റെ ഭാഗമാകും.

സ്റ്റാൻഡ്അപ്പ് ഷോ, ടോക് ഷോ, കോമഡി വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് സെഷനുകൾ തുടങ്ങിയവയായിരിക്കും പ്രധാന പരിപാടികൾ. വി ബുക്ക് ആപ്പ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാവുക. ആദ്യമായാണ് കോമഡി ഫെസ്റ്റിവൽ സീസണിന്റെ ഭാഗമാകുന്നത്. ഇതോടൊപ്പം മ്യൂസിക് പരിപാടികൾ, ഫുട്ബോൾ, ബോക്സിങ്, വേൾഡ് ചാമ്പ്യൻഷിപ്പുകൾ, എക്സിബിഷൻ തുടങ്ങിയവയും സീസണിന്റെ ഭാഗമാകും. സിറിയയായിരിക്കും ഇത്തവണത്തെ അതിഥി രാജ്യം. ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും പരിപാടികൾ.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News