കെഎംസിസി ബുഹൈറാത്ത് ഇഫ്താർ സംഗമം
നൂറുകണക്കിന് പേർ പങ്കെടുത്തു
Update: 2025-03-27 10:00 GMT
മക്ക: കെഎംസിസി ബുഹൈറാത്ത് ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പൗരപ്രമുഖരും കെഎംസിസി സെൻട്രൽ കമ്മിറ്റി നേതാക്കളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു.
പരിപാടിക്ക് ബുഹൈരത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ് ശംസുദ്ദീൻ ആതവനാട്, ജനറൽ സെക്രട്ടറി ബഷീർ വയനാട്, ട്രഷറർ അബ്ദുറഹീം കൂടത്തായി, സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷക്കീർ കാഞ്ഞങ്ങാട്, ചെയർമാൻ അബ്ദുള്ള കണ്ണൂർ എന്നിവർ നേതൃത്വം നൽകി.