കെ.എം.സി.സി സൗജന്യ ഉംറ പദ്ധതി; നൂറ് തീർഥാടകർ മക്കയിലെത്തി

60 പുരഷന്മാരും 40 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.

Update: 2023-11-09 18:50 GMT
Advertising

ജിദ്ദ: സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി ഒരുക്കിയ സൗജന്യ ഉംറ പദ്ധതിയിലൂടെ നൂറോളം തീർത്ഥാടകർ മക്കയിലെത്തി. ജിദ്ദ വിമാനത്താവളത്തിലെത്തിയ തീർഥാടകരെ കെ.എം.സി.സി നേതാക്കൾ സ്വീകരിച്ചു. 60 പുരഷന്മാരും 40 സ്ത്രീകളുമാണ് സംഘത്തിലുള്ളത്.

മുസ്ല ലീഗിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഇഹ്ത്തിഫാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സൗദിയിലെ കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി സൗജന്യ ഉംറ പദ്ധതി ഒരുക്കിയത്. കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുള്ള നിര്‍ധനരായ നൂറ് തീർഥാടകർ ഈ പദ്ധതി വഴി ഇന്നലെ മക്കയിലെത്തി. ഇന്നലെ രാത്രി ജിദ്ദ വിമാനത്താവളത്തിലിറങ്ങിയ തീർഥാടക സംഘത്തെ സ്വീകരിക്കാൻ കെ.എം.സി.സിയുടെ കിഴക്കൻ പ്രവിശ്യ നേതാക്കളും ജിദ്ദ സെൻട്രൽ കമ്മറ്റി നേതാക്കളും വിമാനത്താവളത്തിലെത്തിയിരുന്നു. തുടർന്ന് ഉംറ കർമത്തിനായി മക്കയിലേക്ക് പുറപ്പെട്ടു.

മക്കയിലെത്തിയ സംഘത്തിന് മക്ക കെ.എം.സി.സിയും സ്വീകരണമൊരുക്കി. ആവശ്യമായ സഹായങ്ങൾ നൽകാനായി എയർപോർട്ട് മുതൽതന്നെ കെ.എം.സി.സി വളണ്ടിയർമാരും സജീവമായി തീർഥാടകർക്കൊപ്പം ഉണ്ടായിരുന്നു. അൻപത് മുതൽ 80 വയസ് വരെയുള്ളവരാണ് തീർഥാടകരെല്ലാം. ഇതിൽ 60 പേർ പുരുഷന്മാരും 40 സ്ത്രീകളുമുണ്ട്. മക്കയിലെ ചരിത്ര സ്ഥലങ്ങൾ സന്ദർശിച്ച ശേഷമാണ് തീർഥാടകർ മദീന സന്ദർശനത്തിനായി പുറപ്പെടുക. പതിനേഴാം തിയതി ദമ്മാമിൽ ഒരുക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുത്ത ശേഷം തീർഥാടക സംഘം പതിനെട്ടിന് നാട്ടിലേക്ക് മടങ്ങും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News