'കോഴിക്കോടൻസ്' ഓണവും സൗദി ദേശീയദിനവും ആഘോഷിച്ചു
റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ 'കോഴിക്കോടൻസി'ന്റെ ഓണാഘോഷാവും സൗദി നാഷണൽഡേ ആഘോഷവും ശ്രദ്ധേയമായി. എക്‌സിസ്റ്റ് 18 വാൻസ ഇസ്ത്രയിൽ നടന്ന ഓണാഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉദ്ഘാടനം ചെയ്തു.
സംഘടനാ അംഗങ്ങളുടെ മക്കളിൽ പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കിയവർക്കുള്ള പുരസ്‌കാരങ്ങൾ നജീബ് മുസ്സയാരകം, മിർഷാദ് ബക്കർ, ജലീൽ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവർ വിതരണം ചെയ്തു.
അബ്ബാസ് വികെകെ, ബഷീർ, മുനീബ് പായൂർ, റാഫി കൊയിലാണ്ടി, മുഹിയുദ്ദീൻ സഹീർ, മുജീബ് മുത്താട്ട്, റംഷി ഓമശേരി, പ്രസീദ്, ലത്തീഫ് എന്നിവർ നേതൃത്വം നൽകി.
ബത്ത മ്യൂസിയം പാർക്കിൽ നടന്ന സൗദി നാഷണൽ ഡേ ആഘോഷങ്ങൾ ഫിജിന കബീർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീർ, ഷെറിൻ റംഷി, രജനി അനിൽ, സൽമ ഫാസിൽ, ജസീന സലാം എന്നിവർ നേതൃത്വം നൽകി.