മോദി-പിണറായി സർക്കാറുകളുടെ ജനദ്രോഹ ഓർമകളായിരിക്കും ഈ വിധിയെഴുത്ത്: കോഴിക്കോട് ജില്ല റിയാദ് യു.ഡി.എഫ് കൺവെൻഷൻ

നൂറ് കണക്കിനാളുകൾ കൺവെൻഷനിൽ എത്തി

Update: 2024-04-25 08:12 GMT

റിയാദ്: 18ാമത് ലോകസഭാ തെരഞ്ഞെടുപ്പ് ആവേശവുമായി കോഴിക്കോട് ജില്ല റിയാദ് യു.ഡി.എഫ് കൺവെൻഷൻ ബത്ഹ സബർമതി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. രാഹുൽ ഗാന്ധി, എം.കെ രാഘവൻ, ഷാഫി പറമ്പിൽ എന്നിവർക്കായി വോട്ടഭ്യർത്ഥിച്ചു കൊണ്ടുള്ള പ്ലക്കാർഡുയർത്തി മുദ്രാവാക്യങ്ങളുമായാണ് കെഎംസിസി, ഒഐസിസി നേതാക്കളും പ്രവർത്തകരുമടക്കം നൂറ് കണക്കിനാളുകൾ കൺവെൻഷനിൽ എത്തിയത്. ചടങ്ങിൽ റിയാദ് കോഴിക്കോട് ജില്ല യു.ഡി.എഫ് ചെയർമാൻ ഹർഷാദ് എം.ടി അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സെൻട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുല്ല വല്ലാഞ്ചിറ പരിപാടി ഉദ്ഘാടനം ചെയ്തു.

Advertising
Advertising

ഈ തെരഞ്ഞെടുപ്പിൽ 400 സീറ്റ് എന്ന സ്വപ്നവുമായി നരേന്ദ്ര മോദിയും ബിജെപിയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വലിയൊരു ഓളം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു, എന്നാൽ ഒന്നാം ഘട്ട വേട്ടെടുപ്പ് നടന്നപ്പോൾ തന്നെ കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ട് കാലങ്ങളായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രത്യേക വിഭാഗത്തിനെതിരായി മത വിദ്വേഷ പ്രസംഗവുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി.

കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നടത്തി. പത്ത് വർഷത്തെ ഭരണത്തിൽ രാജ്യത്തെ വർഗീയ ഫാസിസ്റ്റ് ശക്തികൾ വരിഞ്ഞു മുറുക്കിയിരിക്കുന്ന സാഹചര്യത്തിൽ വർഗീയതയെയും ഏകാധിപത്യപ്രവണതകളെയും ഉന്മൂലനം ചെയ്യാൻ നമുക്ക് കൈവന്നിരിക്കുന്ന, ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യപ്രഭാഷണം നടത്തി കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാർക്ക് മോദി സർക്കാരിനെ പോലെ പിണറായി സർക്കാരിന്റെയും ജനദ്രോഹ നടപടികളെക്കുറിച്ചുള്ള ഓർമകളാണ് ഉണ്ടായിരിക്കുകയെന്നും മുഖ്യപ്രഭാഷണത്തിർ അദ്ദേഹം സൂചിപ്പിച്ചു.

ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ, ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, ഫൈസൽ ബാഹസ്സൻ, റഹിമാൻ മുനമ്പത്ത്, സലിം അർത്തിയിൽ, എൽ കെ അജിത്ത്, ബാലു കുട്ടൻ, നിഷാദ് ആലങ്കോട്, സുരേഷ് ശങ്കർ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്, ഉമർ ഷരീഫ്, റഫീഖ് എരഞ്ഞിമാവ്, മജു സിവിൽ സ്റ്റേഷൻ, കെഎംസിസി ഭാരവാഹികളായ ഹനീഫ മൂർക്കനാട്, റഷീദ് പടിയങ്ങൽ തുടങ്ങിയവർ സംസാരിച്ചു. ഒഐസിസി സെൻട്രൽ കമ്മിറ്റി ജോ. ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി ആമുഖ പ്രസംഗവും കെഎംസിസി ജില്ല സെക്രട്ടറി അബ്ദു റഹിമാൻ ഫറോക്ക് സ്വാഗതവും റാഫി പയ്യാനക്കൽ നന്ദിയും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News