സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി മേളക്ക് റിയാദിൽ പരിസമാപ്തിയായി

മേളയിലെ ഇന്ത്യൻ പവലിയനും ഇന്ത്യൻ ഐ.ടി വിദഗ്ധരെയും അന്വേഷിച്ച് ആയിരക്കണക്കിന് സന്ദർശകരെത്തി.

Update: 2023-02-11 19:00 GMT

മേളയിലെ ഇന്ത്യൻ പവലിയനും ഇന്ത്യൻ ഐ.ടി വിദഗ്ധരെയും അന്വേഷിച്ച് ആയിരക്കണക്കിന് സന്ദർശകരെത്തി

റിയാദ്: സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ഐ.ടി മേളക്ക് റിയാദിൽ പരിസമാപ്തിയായി. ലീപ് രണ്ടായിരത്തി ഇരുപത്തി മൂന്ന് എന്ന പേരിൽ നടന്ന എക്സ്പോയിൽ പങ്കെടുക്കാൻ രണ്ടര ലക്ഷത്തോളം സന്ദർശകർ രജിസ്റ്റർ ചെയ്തു. മേളയിലെ ഇന്ത്യൻ പവലിയനും ഇന്ത്യൻ ഐ.ടി വിദഗ്ധരെയും അന്വേഷിച്ച് ആയിരക്കണക്കിന് സന്ദർശകരെത്തി.

നാല് ദിവസമായി റിയാദിലെ ഫ്രൻഡ് ഇൻറർനാഷനൽ എക്സിബിഷൻ സെൻററിലായിരുന്നു ലീപ് 2023' എന്ന പേരിൽ നടന്ന ഐ.ടി മേള. വിവിധ രാജ്യങ്ങളിൽ നിന്നായി 1,026 സംരംഭകർ മേളയിലെത്തി. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും മേള സാക്ഷിയായി. ലോകോത്തര കമ്പനികൾക്ക് ആഗോള ഉപഭോക്താക്കൾക്ക് മുന്നിൽ അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും പരിചയപ്പെടുത്താനും വിൽപന നടത്താനും 'ലീപ്' അവസരമൊരുക്കി. വേദിക്കകത്തുള്ള പ്രത്യേകം സജ്ജീകരിച്ച സമ്മേളന നഗരികളിൽ ലോകോത്തര കമ്പനികളുടെ സി.ഇ.ഒമാരും പ്രതിനിധികളും സംസാരിച്ചു.

Advertising
Advertising

സാങ്കേതിക ലോകത്ത് നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കാണാനുള്ള അവസരമായിട്ടാണ് സന്ദർശകർ മേളയെ വിലയിരുത്തിയത്. മധ്യ-പൗരസ്ത്യ മേഖലയിൽ നിന്നായിരുന്നു ഏറ്റവും കൂടുതൽ സന്ദർശകർ. മേളയിലെ ഇന്ത്യൻ പവലിയനും ഇന്ത്യൻ ഐ.ടി വിദഗ്ധരെയും അന്വേഷിച്ച് ആയിരക്കണക്കിന് സന്ദർശകരാണ് എത്തിയത്. ഐ.ടി രംഗത്തുള്ള ഇന്ത്യക്കാരുടെ വൈദഗ്‌ധ്യത്തിലുള്ള മതിപ്പാണ് ഇന്ത്യയുടെ പവിലിയനുകൾ തേടിവരുന്നതിന് പിറകിലെന്ന് ഇന്ത്യയിൽ നിന്നെത്തിയ വിദഗ്ധർ അഭിപ്രായപ്പെട്ടു.

വിവിധ ഇന്ത്യൻ ഐ.ടി കമ്പനികളിൽനിന്നുള്ള 45 പേരായിരുന്നു ഇന്ത്യൻ പവലിയനെ സജീവമാക്കി നിർത്തിയത്. ഇന്ത്യൻ അംബാസഡർ. ഡോ. സുഹൈൽ അജാസ് ഖാനാണ് ഇന്ത്യൻ പവലിയൻ ഉദ്ഘാടനം നിർവഹിച്ചത്

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News