Writer - razinabdulazeez
razinab@321
റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സൗദിയിൽ മൂന്ന് പെട്രോൾ പമ്പുകൾ അധികൃതർ അടച്ചുപൂട്ടി. സർവീസ് സെന്ററുകളുടെയും പെട്രോൾ പമ്പുകളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘമാണ് നടപടി സ്വീകരിച്ചത്. കിഴക്കൻ പ്രവിശ്യ, തബൂക്ക്, ജിദ്ദ എന്നീ മേഖലകളിലെ പമ്പുകളാണ് അടപ്പിച്ചത്. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനൊപ്പം ഉപഭോക്താക്കൾക്ക് ഇന്ധനം നൽകാൻ വിസമ്മതിച്ചെന്ന കുറ്റവും ഈ പമ്പുകൾക്കെതിരെ കണ്ടെത്തിയിട്ടുണ്ട്.