സ്പാനിഷ് സൂപ്പർ കപ്പ് സെമി, ഫൈനൽ മത്സരങ്ങൾ ജനുവരി 7- 11 വരെ ജിദ്ദയിൽ
ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്. മാഡ്രിഡ്, അത്. ബിൽബാവോ ടീമുകൾ മാറ്റുരയ്ക്കും
Update: 2025-12-31 09:57 GMT
റിയാദ്: 2026 സ്പാനിഷ് സൂപ്പർ കപ്പ് മത്സരങ്ങൾ സൗദിയിലെ ജിദ്ദയിൽ വെച്ച് നടക്കും. ജനുവരി 7 മുതൽ 11 വരെയാണ് മത്സരങ്ങൾ. ഫുട്ബോളിലെ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ, റയൽ മാഡ്രിഡ്, അത്‌ലറ്റിക്കോ മാഡ്രിഡ്, അത്‌ലറ്റിക്കോ ബിൽബാവോ ടീമുകൾ ടൂർണമെൻ്റിൽ പങ്കെടുക്കും. കിങ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിലെ അൽ ഇൻമ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ജനുവരി ഏഴിന് ബാഴ്‌സയും ബിൽബാവോയും ആദ്യ സെമിയിൽ ഏറ്റുമുട്ടും. പിറ്റേദിവസം മാഡ്രിഡ് ഡെർബി നടക്കും. സെമിയിലെ വിജയികൾ ജനുവരി 11ന് നടക്കുന്ന ഫൈനലിൽ കൊമ്പുകോർക്കും.