സൗദിയില്‍ ലൂസിഡ് ഇലക്ട്രിക് കാര്‍ അടുത്ത വര്‍ഷം മുതല്‍

പ്രതിവര്‍ഷം ഒരു ലക്ഷത്തി അമ്പത്തി അയ്യായിരം ഇലക്ട്രിക് കാറുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പ്ലാന്റില്‍ സ്ഥാപിക്കുക.

Update: 2022-05-20 18:52 GMT
Advertising

സൗദിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ലൂസിഡ് ഇലക്ട്രിക് കാര്‍ കമ്പനിയില്‍നിന്നും അടുത്ത വര്‍ഷം മുതല്‍ കാര്‍ നിര്‍മ്മാണമാരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി പറഞ്ഞു. ആയിരത്തി ഇരുന്നൂറ്റി മുപ്പത് കോടി റിയാല്‍ മുടക്കിയാണ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്.

റാബിഗിലെ കിംഗ് അബ്ദുല്ല ഇക്‌ണോമിക് സിറ്റിയില്‍ നിര്‍മ്മിക്കുന്ന ലൂസിഡ് കാര് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അധികവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സൗദി നിക്ഷേപ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. 1230 കോടി റിയാല്‍ മുതല്‍ മുടക്കിലാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. പ്രതിവര്‍ഷം ഒരു ലകഷത്തി അമ്പത്തി അയ്യായിരം ഇലക്ട്രിക് കാറുകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് പ്ലാന്‍റില്‍ സ്ഥാപിക്കുക.

Full View

നാലു മോഡലുകളാണ് ഇവിടെ നിര്‍മ്മിക്കുക. രണ്ടായിരത്തി ഇരുപത്തിയെട്ടോടെ പ്ലാന്‍റ് പൂര്‍ണ്ണ സജ്ജമാകും. പത്ത് വര്‍ഷത്തനുള്ളില്‍ ഒരു ലക്ഷം വരെ ഇലക്ട്രിക് വാഹനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി വാങ്ങാന്‍ ലൂസിഫര്‍ കമ്പനിയുമായി സൗദി സര്‍ക്കാര്‍ ധാരണയിലെത്തിയിരുന്നു. ഇവിടെ ഉല്‍പാദിപ്പിക്കുന്ന ഇലക്ട്രിക് കാറുകളുടെ തൊണ്ണൂറ്റി അഞ്ച് ശതമാനവും കയറ്റുമതി ലക്ഷ്യമിട്ടാണ് ഉല്‍പാദിപ്പിക്കുന്നത്. സൗദി നടപ്പിലാക്കി വരുന്ന ഹരിത സൗദി ഹരിത പശ്ചിമേഷ്യ പദ്ധതിയുടെ കൂടി ഭാഗമാണ് ഇലക്ട്രിക് കാര്‍നിര്‍മ്മാണ കമ്പനി.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News