സൗദിയിലെ താഇഫില്‍ 51 ദശലക്ഷം റിയാല്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്

മക്കയിലും മദീനയിലും ലുലു ഗ്രൂപ്പ് പുതിയ മാളുകൾ തുറക്കുന്നുണ്ട്.

Update: 2022-04-28 18:40 GMT

സൗദിയിലെ സുപ്രധാന ടൂറിസം കേന്ദ്രമായ താഇഫില്‍ 51 ദശലക്ഷം റിയാല്‍ നിക്ഷേപവുമായി ലുലു ഗ്രൂപ്പ്. താഇഫ് സിറ്റി വാക് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കുന്നതിനുള്ള കരാറില്‍ ലുലു ഒപ്പുവെച്ചു. മക്കയിലും മദീനയിലും ലുലു ഗ്രൂപ്പ് പുതിയ മാളുകൾ തുറക്കുന്നുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ യൂസുഫലിയും മനാസില്‍ അല്‍ ഖുബറാ റിയല്‍ എസ്റ്റേറ്റ് സി.ഇ.ഒ താമര്‍ അല്‍ ഖുറൈശിയും ഒന്നിച്ചാണ് കരാറിൽ ഒപ്പുവെച്ചത്. ഇരുനിലകളിലായി 21,000 ചതുരശ്ര മീറ്ററിലാണ് താഇഫിൽ ലുലു ഹൈപ്പർമാർക്കറ്റ് വരുന്നത്. മക്ക പ്രവിശ്യയില്‍ ഉള്‍പ്പെടുന്ന താഇഫില്‍ കൂടുതല്‍ സൗദികള്‍ക്ക് തൊഴിലവസരം നല്‍കാനും ലുലു നിക്ഷേപം സഹായകമാകും. സൗദിയില്‍ പ്രകടമാകുന്ന പുതിയ സാമ്പത്തിക ഊര്‍ജമാണ് നിക്ഷേപത്തിനുള്ള അവസരങ്ങള്‍ തുറക്കുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു.

കരാറായതോടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ലുലു സൗദി ഡിറക്ടർ ഷഹീം മുഹമ്മദ് പറഞ്ഞു. നിക്ഷേപത്തിനു നല്‍കുന്ന മികച്ച പ്രോത്സാഹനത്തിന് സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടും എം.എ യൂസുഫലി നന്ദി അറിയിച്ചു. നിലവിൽ മക്കാ പ്രവിശ്യയിൽ ജിദ്ദയിലാണ് ലുലുവിന്‍റെ ഹൈപ്പർമാർക്കറ്റുകളുള്ളത്. പടിഞ്ഞാറൻ പ്രവിശ്യയിലെ ലുലുവിന്‍റെ വികസനം കൂടിയാണ് വരുന്നത്. സൗദിയില്‍ നിലവിൽ 26 ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇവയുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News