മഹാത്മാ ഗാന്ധി ദേശ് സേവാ പുരസ്‌കാരം പ്രവാസിയായ ജോൺസൺ കീപ്പള്ളിലിന്

ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്

Update: 2025-09-30 16:45 GMT
Editor : Thameem CP | By : Web Desk

ദമ്മാം: ന്യൂഡൽഹി ആസ്ഥാനമായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന എൻജിഒ ആയ വെയിൽ ഫൗണ്ടേഷന്റെ മഹാത്മ ഗാന്ധി ദേശ് സേവാ പുരസ്‌ക്കാരത്തിന് ജോൺസൺ കീപ്പള്ളിൽ അർഹനായി. വർഷങ്ങളായി ദമ്മാമിൽ പ്രവാസ ജീവിതം നയിക്കുന്ന ജോൺസൺ അൽകോബാറിലെ എവർഷൈൻ സ്‌കൂൾ ചെയർമാനാണ്. ഇന്ത്യയിലും വിദേശത്തും വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യങ്ങളായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡ്. ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 5ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

 

സെന്റ്.ജോർജ്ജസ് മൗണ്ട് ഹൈസ്‌ക്കൂൾ, കൈപ്പട്ടൂർ, ടി.എം.വർഗീസ് മെമ്മോറിയൽ ഹൈസ്‌ക്കൂൾ വെട്ടിയാർ, എന്നീ എയ്ഡഡ് സ്‌കൂളുകളുടെ മാനേജരും സെന്റ്.ഗ്രിഗോറിയോസ് വിദ്യാനികേതൻ മാവേലിക്കര, സെന്റ്.ജോർജ് പബ്ലിക്ക് സ്‌കൂൾ കൈപ്പട്ടൂർ, സൗദി-അറേബ്യയിലെ അൽക്കോബാറിൽ പ്രവർത്തിക്കുന്ന എവർഷൈൻ ഇന്റർ നാഷണൽ സ്‌കൂളിന്റെയും ചെയർമാനാണ് ജോൺസൺ കീപ്പള്ളിൽ.

Advertising
Advertising

രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനവും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ വളർച്ചയും ലക്ഷ്യം വെച്ച് 2018ൽ ആന്ധ്രാപ്രദേശിലെ വിജയവാഡ കേന്ദ്രീകരിച്ച് ആരംഭിച്ച എൻ.ജി.ഒ ആണ് വെയിൽ ഫൗണ്ടേഷൻ. കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സംഘടന രാജ്യത്ത് വിവിധ മേഖലകളിൽ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന പൗരന്മാരെ അവാർഡ് നൽകി ആദരിക്കുന്നു. മഹാത്മ ഗാന്ധി ദേശ് സേവ പുരസ്‌ക്കാർ 2025 വിദ്യാഭ്യാസ മേഖലയിലെ പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കാണ് കേരളത്തിൽ നിന്ന് ജോൺസൺ കീപ്പള്ളിയെ തെരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ജോൺസൺ കീപ്പള്ളിക്ക് നിരവധി പുരസ്‌കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്.

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News